x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്ത് കാ​ട്ടാ​ന വീ​ണ്ടും കു​ടി​ൽ ത​ക​ർ​ത്തു


Published: April 14, 2026 01:51 AM IST | Updated: April 14, 2026 01:51 AM IST

കാ​ട്ടാ​ന ത​ക​ർ​ത്ത കു​ടി​ൽ.

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വീ​ണ്ടും കു​ടി​ൽ ത​ക​ർ​ത്തു. വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യ മൂ​ന്നു​പേ​ർ ആ​ന​യു​ടെ പി​ടി​യി​ൽ​നി​ന്ന് അ​ദ്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​മ്പ​ത് പൂ​ക്കു​ണ്ടി​ലെ ഓ​മ​ന ബാ​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ ഷെ​ഡ് ആ​ണ് ആ​ന ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 5.45 ഓ​ടെ​യാ​യി​രു​ന്നു ആ​ന​യു​ടെ ആ​ക്ര​മ​ണം.

ശ​ബ്ദം​കേ​ട്ട് വ​ള​ർ​ത്തു​നാ​യ കു​ര​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​യ​ടു​ത്ത ആ​ന കു​ടി​ലി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടു​കാ​രും ഉ​ണ​ർ​ന്നു.

കു​ടി​ലി​ന് പി​റ​കു​വ​ശം ത​ക​ർ​ക്കു​ന്ന​തി​നി​ട​യി​ൽ ഷെ​ഡി​ലെ താ​മ​സ​ക്കാ​രാ​യ അ​മ്മി​ണി​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും മു​ൻ​ഭാ​ഗ​ത്തു​കു​ടി പു​റ​ത്തി​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​മ​ന​യു​ടെ ബ​ന്ധു​ക്ക​ളാ​യ അ​മ്മി​ണി, മ​ഹേ​ഷ്, അ​മ്മു എ​ന്നി​വ​രാ​ണ് ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​മ്മി​ണി​ക്ക് ഒ​മ്പ​താം ബ്ലോ​ക്കി​ൽ സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും ഉ​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.

സ​മീ​പ വീ​ടു​ക​ളി​ൽ താ​മ​സ​ക്കാ​ർ ഇ​ല്ലാ​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ ത​നി​ച്ചാ​യ അ​മ്മി​ണി ബ​ന്ധു​വാ​യ ഓ​മ​ന ബാ​ബു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ കു​ടി​ൽ​കെ​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ച്ചി​ല്ല.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ത​ക​ർ​ത്ത പ​ത്താ​മ​ത്തെ കു​ടി​ൽ

15 ജീ​വി​ത​ങ്ങ​ൾ കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ൽ പൊ​ലി​ഞ്ഞ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്താ​മ​ത്തെ കു​ടി​ലാ​ണ് കാ​ട്ടാ​ന ത​ക​ർ​ക്കു​ന്ന​ത്. ഈ ​കു​ടി​ലു​ക​ളി​ലു​ള്ള​വ​രെ​ല്ലാം ജീ​വ​നും​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​നാ​തി​ർ​ത്തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സോ​ളാ​ർ തൂ​ക്കു​വേ​ലി ഭാ​ഗി​ക​മാ​യി ന​ശി​ച്ചി​രു​ന്നു.

പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാ​മി​ലു​മാ​യി ക​ശു​വ​ണ്ടി സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നും ക്ഷാ​മ​മി​ല്ല. കൂ​ടാ​തെ ച​ക്ക, മാ​മ്പ​ഴ സീ​ണ​ണും കൂ​ടി​യാ​യ​തോ​ടെ മേ​ഖ​ല​യി​ൽ ആ​ന ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ, വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണ​വും ചി​ല മേ​ഖ​ല​ക​ളി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ന​ട​ക്കു​ന്നു​ണ്ട്.

വാ​ഷി​ന്‍റെ മ​ണം പി​ടി​ച്ച് ക​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തും കു​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. ഫാ​മി​ലും പു​ര​ധി​വാ​സ മേ​ഖ​ല​യി​ലു​മാ​യി പ​ത്തി​ല​ധി​കം ആ​ന​ക​ളു​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്നാ​ണ് ഫാം ​തൊ​ഴി​ലാ​ളി​ക​ളും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​രും പ​റ​യു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന ആ​ന​ക​ളെ​ക്കൂ​ടി ഫാ​മി​ൽ നി​ന്ന് തു​ര​ത്തു​ന്ന​തി​നു​ള്ള ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി വി​ഷു ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പു​നഃ​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Fire breaks out nattuvishesham local news

Recent News

Corehub Up