x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ക​യാ​ട് വീ​ടി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

വെബ് ഡെസ്ക്
Published: August 5, 2026 02:21 AM IST | Updated: August 5, 2026 02:21 AM IST

വാ​ക​യാ​ട് അ​ശ്വ​തി നി​വാ​സി​ല്‍ ച​ന്ദ്ര​ന്‍റെ വീ​ടിന് തീപിടിച്ചപ്പോൾ.

പേ​രാ​മ്പ്ര: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ക​യാ​ട് വീ​ടി​ന് തീ​പി​ടി​ച്ചു. അ​ശ്വ​തി നി​വാ​സി​ല്‍ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ഒ​രു സ്‌​കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടു​ട​മ ച​ന്ദ്ര​ന്‍ ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ല്‍ നി​ന്ന് ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പോ​ര്‍​ച്ചി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വേ​ഗ​ത്തി​ല്‍ തീ ​അ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​നു​ള്ളി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ക​ട്ടി​ള​യും വാ​തി​ലും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. വി​വ​രം അ​റി​ഞ്ഞ് പൊ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. വൈ​ദ്യു​തി ലൈ​നു​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

Tags : Nattuvishesham Local News Fire breaks out Vakayadu

Recent News

Corehub Up