Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fireforce

തീപിടിച്ച ബോട്ട് പുഴയില്‍ ഒഴുകിനടന്നു; അഗ്നിരക്ഷാസേന നടത്തിയത് അതിസാഹസിക യജ്ഞം

കോഴിക്കോട്: തീപിടിച്ച മത്സ്യബന്ധന ബോട്ട് കയര്‍ പൊട്ടി പുഴയിലൂടെ ഒഴുകി. അതിസാഹസിക യജ്ഞത്തിനൊടുവിൽ അഗ്നിരക്ഷാസേന തീയണച്ചു.

ബുധനാഴ്ച രാത്രി ഫറോക്ക് പഴയപാലം ചുവട്ടില്‍ നിര്‍ത്തിയ മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ ആര്‍ജെ എന്ന മത്സ്യബന്ധന ബോട്ടിന്‍റെ എന്‍ജിനും ഇന്ധന ടാങ്കിലും തീ പടരുകയായിരുന്നു ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയര്‍ തീകത്തി പൊട്ടിയതിനാല്‍ ബോട്ട് പഴയ പാലത്തിന്‍റെ അടിയിലേക്ക് നീങ്ങിയതോടെ തീ അണയ്ക്കല്‍ ബുദ്ധിമുട്ടായി.

തുടര്‍ന്ന് രണ്ട് മീഞ്ചന്തയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റ് വാഹനങ്ങളില്‍ ഒന്ന് പാലത്തില്‍ കയറ്റി മുകളില്‍ നിന്ന് വെള്ളം ചീറ്റിച്ചപ്പോള്‍ ബോട്ട് ഒഴുകി നടന്നു. ഇതേ തുടര്‍ന്ന് ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.ശിഹാബുദീന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനുപ്രസാദ് എന്നിവര്‍ കയറുമായി പുഴയില്‍ ഇറങ്ങി.

ബോട്ടിനെ കയറുമായി ബന്ധിപ്പിച്ച് കരയിലേക്ക് വലിച്ചടുപ്പിച്ചു. എന്‍ജിനിലും ഇന്ധനടാങ്കിലും തീ പടര്‍ന്ന ബോട്ടില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ നീക്കം ചെയ്തു. വെള്ളമടിച്ച് തീയണക്കുകയും ചെയ്തു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Kerala

മ​ല​പ്പു​റ​ത്ത് പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം; തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

മ​ല​പ്പു​റം: മൈ​ലാ​ടി വെ​ള്ളൂ​ർ റോ​ഡി​ലെ പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ലെ പു​റ​ത്ത് കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ല​ക്ട്രി​ക് ലൈ​ൻ ഷോ​ട്ടാ​യി തെ​ങ്ങി​ന്‍റെ ഓ​ല ക​ത്തി​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മ​ല​പ്പു​റം ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

തീ ​ഉ​ട​ൻ അ​ണ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ട​യ​ർ​പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു; വാ​ത​ക ചോ​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ‌് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തെ​ങ്കാ​ശി പാ​ത​യി​ൽ ചു​ള്ളി​മാ​നൂ​രി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​നി​ൽ നി​ന്ന് ക​ണ്ട​യ്‌​ന​ർ വേ​ർ​പെ​ട്ടു. പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യി വി​ച്ഛേ​ദി​ച്ചു.

നി​ല​വി​ൽ വാ​ത​ക ചോ​ർ​ച്ച നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു.

 

Kerala

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു: ഡി​ജി​പി​ക്കെ​തി​രേ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത . പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു​വെ​ന്നാ​ണ് യോ​ഗേ​ഷ് ഗു​പ്ത​യു​ടെ ആ​രോ​പ​ണം.

കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ നി​യ​മ​നം ല​ഭി​ക്കാ​ന്‍ എം ​പാ​ന​ല്‍ ചെ​യ്യാ​നു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നു​ള്ള വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​ല്‍ യോ​ഗേ​ഷ് ഗു​പ്ത അ​സ്വ​സ്ഥ​നാ​ണ്. ത​നി​ക്ക് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ന്താ​യെ​ന്ന് ചോ​ദി​ച്ച് അ​ദ്ദേ​ഹം വി​വ​രാ​വാ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഈ ​അ​പേ​ക്ഷ​യി​ല്‍ ത​നി​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് മേ​ധാ​വി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ര​ഹ​സ്യ രേ​ഖ​യാ​യ​തി​നാ​ല്‍ അ​ത് ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണ് യോ​ഗേ​ഷ് ഗു​പ്ത​യെ ചൊ​ടി​പ്പി​ച്ച​ത്. അ​പ്പീ​ല്‍ അ​പേ​ക്ഷ എ​ന്ന വി​ധ​ത്തി​ലാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യോ​ഗേ​ഷ് ഗു​പ്ത സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ക​ത്ത​യ​ച്ച​ത്.

കെ.​എം. ഏ​ബ്ര​ഹാ​മി​നെ​തി​രാ​യ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ വി​ജി​ല​ന്‍​സ് ഫ​യ​ല്‍ കോ​ട​തി നി​ര്‍​ദേ​ശം വ​ന്ന​യു​ട​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ആ​ലോ​ചി​ക്കാ​തെ സി​ബി​ഐ​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്ത്നി​ന്നു നീ​ക്കി ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍​വീ​സി​ലേ​ക്ക് പോ​കാ​നാ​യി യോ​ഗേ​ഷ് ഗു​പ്ത​യു​ടെ വി​ജി​ല​ന്‍​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ട്ടു ത​വ​ണ ക​ത്ത് അ​യ​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ല.

ത​ന്‍റെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി പു​ല​ര്‍​ത്തു​ന്നു​വെ​ന്നും കാ​ട്ടി യോ​ഗേ​ഷ് ഗു​പ്ത കേ​ന്ദ്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കു​ടി​യാ​യ യോ​ഗേ​ഷ് ഏ​റെ നാ​ളാ​യി സ​ര്‍​ക്കാ​രി​ന് അ​ന​ഭി​മ​ത​നാ​ണ്.

Latest News

Corehub Up