Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footpath

Ernakulam

ന​ട​പ്പാ​ത കൈ​യേ​റ്റം: വ്യാ​പാ​രി​ക​ളു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ചു

ആ​ലു​വ: ന​ട​പ്പാ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ത്തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ളു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചു. ആ​ലു​വ ന​ഗ​ര​സ​ഭ​യും ആ​ലു​വ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.

ക​ട​ക​ളു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ദ്യം വ്യാ​പാ​രി നേ​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. വ്യാ​പാ​രി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ഇ​വ ഘ​ട്ടം ഘ​ട്ട​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ, വ​ണ്ടി​ക​ൾ, പെ​ട്ടി​ക്ക​ട​ക​ൾ എ​ന്നി​വ​യ്ക്കാ​യി ന​ഗ​ര​സ​ഭ ഉ​ട​ൻ ത​ന്നെ അ​നു​യോ​ജ്യ​മാ​യ വെ​ൻ​ഡിം​ഗ് സ്പേ​സ് ക​ണ്ടെ​ത്തു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ട്രീ​സ, ആ​ലു​വ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​സീ​ർ ബാ​ബു, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up