Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Price

ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന; പെ​ട്രോ​ളി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​നു മൂ​ന്ന് രൂ​പ​യും കൂ​ട്ടി ജി​യോ 

കൊ​ച്ചി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ച് സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ജി​യോ ബി​പി. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 118.69 രൂ​പ​യും ഡീ​സ​ലി​ന് 105.59 രൂ​പ​യു​മാ​യി.


സ്വ​കാ​ര്യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് ഒ​റ്റ​യ​ടി​ക്ക് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ന​യാ​ര വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 118.89 രൂ​പ​യും ഡീ​സ​ലി​ന് 105.50 രൂ​പ​യു​മാ​യി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ വി​ല കൂ​ട്ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. 


എ​ന്നാ​ൽ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​ന്ധ​ന​വി​ല​യി​ൽ നി​ല​വി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 113.63 രൂ​പ​യും ഡീ​സ​ലി​ന് 102.54 രൂ​പ​യു​മാ​ണ്. മേ​യ് മാ​സ​ത്തി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ട്ടു രൂ​പ വീ​തം പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 
ഇ​ന്ത്യ​യി​ൽ 90 ശ​ത​മാ​നം പെ​ട്രോ​ൾ പ​മ്പു​ക​ളും പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ (ഐ​ഒ​സി), ഭാ​ര​ത് പെ​ട്രോ​ളി​യം (ബി​പി​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം (എ​ച്ച്പി​സി​എ​ൽ) എ​ന്നി​വ​യു​ടെ കീ​ഴി​ലാ​ണ്. ഇ​ന്ത്യ​യി​ലാ​കെ 1.04 ല​ക്ഷം പെ​ട്രോ​ൾ പ​മ്പു​ക​ളു​ണ്ട്.


പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ ലി​റ്റ​റി​ന് എ​ട്ട് രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് ഒ​ൻ​പ​ത് രൂ​പ​യും ന​ഷ്ടം നേ​രി​ടു​ന്നു​ണ്ടെ​ന്ന് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഇ​ക്ര അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ൽ​പി​ജി എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യി​ൽ പ്ര​തി​ദി​നം 530 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി​ക​ളു​ടെ ന​ഷ്ട​മെ​ന്നും ഇ​ക്ര ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

District News

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മാ​ർ​ച്ച് ന​ട​ത്തി

തൃ​ശൂ​ർ: പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന പെ​ട്രോ​ളി​യം ക​ന്പ​നി​ക​ളു​ടെ​യും കൂ​ട്ടു​നി​ൽ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ -എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.

ഓ​ട്ടോ, ടാ​ക്സി വാ​ട​ക കാ​ലാ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി നി​ര​ക്കു​വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഓ​ർ​മി​പ്പി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ഡി. റെ​ജി, വ​ർ​ധ​ന​ൻ പു​ളി​ക്ക​ൽ, സു​നി​ൽ കു​ന്ന​ത്തേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​എ. ഡേ​വി​സ്, എ​സ്.​എ. സ​തീ​ശ​ൻ, ടി.​എം.​സി. സോ​ള​മ​ൻ, അ​രു​ണ്‍, ധ​നേ​ഷ്, സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

National

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: കേ​ര​ളം പ്ര​തി​സ​ന്ധിയി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല കൂ​ടി​യ​ത് കേ​ര​ള​ത്തെ​യാ​ണ് കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണു ട്ര​ക്കു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഡീ​സ​ൽ വി​ല കൂ​ടു​ന്ന​തി​ന്‍റെ ആ​ഘാ​തം വ​ലു​താ​ണ്.

ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ നി​കു​തി​വി​ഹി​തം കു​റ​യ്ക്ക​ണ​മോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​രീ​തി​യി​ൽ ദി​വ​സേ​ന വി​ല കൂ​ട്ടു​ക​യാ​ണ്.

കേ​ര​ള​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് ഈ ​വി​ല​ക്ക​യ​റ്റം. ഇ​ത​ട​ക്കം കേ​ര​ള​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും മു​ൻ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ധ​ന​മ​ന്ത്രി​യെ​യും അ​റി​യി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

National

ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത് ഘ​ട്ട​ങ്ങ​ളാ​യു​ള്ള കൊ​ള്ള: ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ സ​ന്പാ​ദ്യം ഗ​ഡു​ക്ക​ളാ​യി കൊ​ള്ള​യ​ടി​ക്കു​ന്നു​വെ​ന്ന് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ അ​തി​ന്‍റെ സാ​ന്പ​ത്തി​ക​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു കൈ​മാ​റാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു​വ​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

District News

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കും: രാ​ജു അ​പ്സ​ര

മ​ണ്ണ​ഞ്ചേ​രി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​കവാ​ത​ക വി​ല ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ, പ​ത്തു ദി​വ​സ​ത്തി​നി​ട​യി​ൽ മൂ​ന്ന് പ്രാ​വ​ശ്യം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ വ​രു​ത്തി​യ വ​ർ​ധ​ന​ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണെ​ന്നും രാ​ജു അ​പ്സ​ര കു​റ്റ​പ്പെ​ടു​ത്തി.

മ​ണ്ണ​ഞ്ചേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സൈ​നു​ൽ ആ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ട്ര​ഷ​റ​ർ മൈ​തീ​ൻ​കു​ഞ്ഞ് മേ​ത്ത​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ രാ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



Kerala

ഇ​ന്ധ​ന​വി​ല അ​മി​ത​മാ​യി കൂ​ട്ടു​ന്ന​ത് ത​ട​യ​ണം: പി.​സി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല അ​മി​ത​മാ​യി കൂ​ട്ടു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.

ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ പാ​വ​പ്പെ​ട്ട​വ​രാ​യ ജ​ന​ങ്ങ​ൾ ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന മൂ​ലം രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഇ​ന്ധ​നവി​ല വർധന: പ്രതിഷേധ പ്രകടനം നടത്തി

അ​ഞ്ച​ല്‍ : തു​ട​ര്‍​ച്ച​യാ​യു​ള്ള ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ലി​ല്‍ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.ബി. വേ​ണു​ഗോ​പാ​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളജ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ വ​ഴി ച​ന്ത​മു​ക്കി​ല്‍ സ​മാ​പി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം, ​ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള,ബ്ലോ​ക്ക്‌ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഷ​ഹീ​ർ അ​ഞ്ച​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഗ​സ്ത്യ​ക്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്‌, ഗീ​വ​ർ​ഗീ​സ്, നേ​താ​ക്ക​ളാ​യ ഏ​റം സ​ന്തോ​ഷ്, ഷെ​റി​ൻ അ​ഞ്ച​ൽ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Kerala

ഇ​​ന്ധ​​ന വി​​ല​​വർധന: ആ​​ഘാ​​തം കു​​റ​​യ്ക്കു​​ന്ന​​തു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് വി.​​ഡി. സ​​തീ​​ശ​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ലവ​​​ർ​​​ധ​​​ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന ആ​​​ഘാ​​​തം കു​​​റ​​​യ്ക്കാ​​​ൻ എ​​​ന്തു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

National

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന്‍റെ ഭാ​രം കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​ന്നു; ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് ഹ​ർ​ദീ​പ് സിം​ഗ് പു​രി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ആ ​ഭാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കാ​യി രാ​ജ്യം വ​ലി​യ തു​ക ചി​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​മ്പ​നി​ക​ൾ വ​ലി​യ ന​ഷ്ടം സ​ഹി​ച്ചാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു. പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണം അ​നി​വാ​ര്യ​മാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​ത്ത​ത് സ​ർ​ക്കാ​രി​ന്റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റ​ഷ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ എ​ണ്ണ വാ​ങ്ങു​ന്ന​തി​നും ബ​ദ​ൽ ഊ​ർ​ജ സ്രോ​ത​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ഗോ​ള എ​ണ്ണ വി​പ​ണി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​മി​ത​ഭാ​രം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. എ​ണ്ണ ഉ​ത്പാ​ദ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

 

 

Latest News

Corehub Up