Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girls

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ കൂ​വേ​രി സ്വ​ദേ​ശി​യാ​യ കെ.​വി. അ​നു​രാ​ജാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. 14 വ​യ​സു​ള്ള ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച​ത്. പ്ര​ണ​യം ന​ടി​ച്ച് ഇ​രു​വ​രു​ടെ​യും ന​ഗ്ന ചി​ത്ര​ങ്ങ​ളും യു​വാ​വ് കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി വി​ദ്യാ​ർ​ത്ഥി​നി​ക​ളി​ലൊ​രാ​ളാ​ണ് ആ​ദ്യം പ്ര​ണ​യ​ത്തി​ലാ​യ​ത്. പി​ന്നാ​ലെ ഈ ​പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യും ഇ​യാ​ൾ പ്ര​ണ​യ​ത്തി​ലാ​യി.

ക​ണ്ണൂ​രി​ൽ​നി​ന്ന് പോ​ത്ത​ൻ​കോ​ടെ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഐ​ഡി ഉ​പ​യോ​ഗി​ച്ച് കൂ​ട്ടു​കാ​രി​യെ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി 12 ഓ​ടെ​യാ​ണ്
ഇ​യാ​ൾ സ്ഥ​ലം​വി​ട്ട​ത്.

തി​രി​കെ നാ​ട്ടി​ലെ​ത്തി​യ പ്ര​തി മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തോ​ടെ ഇ​തേ​പ്പ​റ്റി പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത്തെ പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ വി​വ​ര​വും പു​റ​ത്ത​റി​ഞ്ഞ​ത്.

പി​ന്നാ​ലെ ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യാ​ണ് യു​വാ​വി​നെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ ര​ണ്ട് പോ​ക്സോ കേ​സു​ക​ൾ ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

 

Kerala

കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മൂന്നു പേര്‍ പിടിയില്‍, മുഖ്യപ്രതി പാലക്കാട് സ്വദേശി

കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കലൂര്‍ ഭാഗത്ത് നിന്നു തന്നെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ യുവാവാണ് കേസിലെ മുഖ്യപ്രതി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അക്രമിക്കാന്‍ ആരംഭിച്ചത്.

പ്രതികളില്‍ കൂടുതലും പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം. ഈ പ്രതികളിലൂടെ മറ്റ് പ്രതികളിലേക്ക് എത്താനാണ് പോലീസിന്‍റെ ശ്രമം. രണ്ടു പെണ്‍കുട്ടികള്‍ അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തത്.

ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് കലൂര്‍ ചക്കാലപ്പാടം റോഡില്‍ വച്ച് അതിക്രമം നടന്നത്. വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവതികളും ആറു യുവാക്കളും അടങ്ങിയ എട്ടംഗ സംഘം പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ അക്രമിക്കുകയുമായിരുന്നു.

മുടി പിടിച്ച് വലിക്കുകയും റോഡിലേക്ക് തള്ളിയിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. വീഡിയോ എടുക്കാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ അക്രമികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളെ ഉപദ്രവിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Sports

കേ​ര​ളം സെ​മി​യി​ൽ

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ 72-47നു ​ഹ​രി​യാ​ന​യെ കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം സെ​മി​യി​ലേ​ക്കു മു​ന്നേ​റി​യ​ത്.

കേ​ര​ള​ത്തി​നാ​യി കെ. ​ആ​ർ​ത്തി​ക 18 പോ​യി​ന്‍റ് നേ​ടി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ത​മി​ഴ്‌​നാ​ടാ​ണ് സെ​മി​യി​ൽ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. രാ​ജ​സ്ഥാ​നെ (64-36) തോ​ൽ​പ്പി​ച്ചാ​ണ് ത​മി​ഴ്‌​നാ​ട് സെ​മി​യി​ൽ ക​ട​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ന്‍റെ ആ​ൺ​കു​ട്ടി​ക​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ച​ണ്ഡി​ഗ​ഡാ​ണ് കേ​ര​ള​ത്തെ തോ​ൽ​പ്പി​ച്ച​ത്; 71-87.

Kerala

അമ്മയുടെ ദോഷം മാറാൻ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം; പെൺകുട്ടികളെ പീഡിപ്പിച്ച ജോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച കേ​സി​ൽ ജോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ ചി​ങ്ങേ​ലി സ്വ​ദേ​ശി ശ​ര​ത് ബാ​ബു(55) വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 13, 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

നേ​ര​ത്തെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടി​രു​ന്ന സ​മ​യ​ത്ത് കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ശ​ര​ത് ബാ​ബു​വി​നെ കു​ട്ടി​ക​ളു​ടെ മാ​താ​വ് സ​മീ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​യാ​ൾ ന​ട​ത്തി​യ പൂ​ജാ​ക​ർ​മ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സ്ഥ​ലം വി​റ്റു​പോ​യി​രു​ന്നു. ഇ​തോ​ടെ കു​ടും​ബ​ത്തി​ന് ഇ​യാ​ളി​ലു​ള്ള വി​ശ്വാ​സ്യ​ത വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് പ്ര​തി കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ചെ​ടു​ത്ത​ത്.

അ​മ്മ​യ്ക്ക് ചി​ല ഗു​രു​ത​ര​മാ​യ ദോ​ഷ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ച്ച് കു​ടും​ബം ര​ക്ഷ​പ്പെ​ടാ​ൻ താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും പ്ര​തി പെ​ൺ​കു​ട്ടി​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2024 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​തി കു​ട്ടി​ക​ളെ നി​ര​ന്ത​ര​മാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. വാ​ട​ക വീ​ട്ടി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​ര​ത്തു​ള്ള ലോ​ഡ്ജി​ലും എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം ന​ട​ത്തി​യ​ത്.

പീ​ഡ​നം സ​ഹി​ക്കാ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ വി​വ​രം മാ​താ​വി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​താ​വ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​ഹാ​യ​കേ​ന്ദ്ര​മാ​യ ‘സ്നേ​ഹി​ത'​യെ സ​മീ​പി​ച്ചു. ഇ​വി​ടെ വ​ച്ച് കു​ട്ടി​ക​ൾ​ക്ക് ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് പീ​ഡ​ന​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സ്നേ​ഹി​ത അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

2023 വരെ കാ​ണാ​താ​യത് 35,000 പെണ്‍കുട്ടികൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു 2023 വ​രെ കാ​ണാ​താ​യ 35,668 പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നോ വീ​ണ്ടെ​ടു​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തു ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ൾ എ​ത്ര​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് കേ​ന്ദ്രം ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2019ൽ ​രാ​ജ്യ​ത്തു ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം 29,165 ആ​യി​രു​ന്നെ​ങ്കി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന 2023ൽ ​ഇ​ത് 35,668 ആ​യി വ​ർ​ധി​ച്ചെ​ന്നു കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

2023 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള​ത് ഒ​ഡീ​ഷ, പ​ശ്ചി​മബം​ഗാ​ൾ, ബി​ഹാ​ർ, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്. 6497, 5323, 4574, 3729, 3725 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം.

അ​തേ​സ​മ​യം, ഓ​രോ വ​ർ​ഷ​വും കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ മി​ക​ച്ച​താ​ണെ​ന്ന് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2019 വ​രെ കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം 65 ആ​യി​രു​ന്നെ​ങ്കി​ൽ 2023 അ​വ​സാ​നം ഇ​ത് 35 ആ​യി കു​റ​ഞ്ഞു. ഈ ​അ​ഞ്ചു വ​ർ​ഷ കാ​ല​യ​ള​വി​നി​ട​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 4973 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണു സം​സ്ഥാ​ന​ത്ത് കാ​ണാ​താ​യ​തെ​ങ്കി​ലും മു​ന്പ് കാ​ണാ​താ​യ​വ​രെ​യുംകൂ​ടി ചേ​ർ​ത്ത് ഇ​ക്കാ​ല​യ​ള​വി​ൽ 5004 പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു.

വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ലാ​ണു കേ​ര​ള​ത്തി​ന്‍റെ സം​വി​ധാ​ന​മെ​ന്ന് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് മി​ഷ​ൻ വാ​ത്സ​ല്യ പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​വ​കൂ​ടാ​തെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഖോ​യ പാ​യ ആ​പ്ലി​ക്കേ​ഷ​നും ട്രാ​ക്ക് ചൈ​ൽ​ഡ് പോ​ർ​ട്ട​ലും വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

ഖോ​യ പാ​യ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഏ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​നും കാ​ണാ​താ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന കാ​ണാ​നി​ല്ലാ​ത്ത കു​ട്ടി​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും.

National

ക്ഷേ​ത്ര​ത്തി​ലെ ശു​ചി​മു​റി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ ശു​ചി​മു​റി​യി​ൽ ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. സ്വ​യം വി​ഷം​കു​ത്തി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ട കു​ട്ടി​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ലാ​ണ് ഇ​വ​ർ അ​വ​സാ​ന​മാ​യെ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്നും ഇ​വ​രു​ടെ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ, പെ​ൺ​കു​ട്ടി​ക​ൾ ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു. പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ശു​ചി​മു​റി അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ ര​ണ്ടു​പേ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ഒ​രു സി​റി​ഞ്ചും മൂ​ന്ന് കു​പ്പി വി​ഷ മ​രു​ന്നു​ക​ളും ക​ണ്ടെ​ടു​ത്തു. എ​ങ്ങ​നെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​മെ​ന്ന് ഇ​വ​ർ ഫോ​ണി​ൽ തി​ര​ഞ്ഞു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി​റി​ഞ്ച്, മ​രു​ന്ന് കു​പ്പി​ക​ൾ, പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

 

Kerala

കോ​ഴി​ക്കോ​ട്ട് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഫ്രീ ​ബേ​ർ​ഡ്സ് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

11, 12,13 വ​യ​സ​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, മൂ​വ​രും സ്കൂ​ളി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ര​ണ്ട് കു​ട്ടി​ക​ൾ ന​ട​ക്കാ​വ് ഗേ​ൾ​സ് സ്കൂ​ളി​ലും ഒ​രാ​ൾ ചാ​ല​പ്പു​റം സ്കൂ​ളി​ലും ആ​ണ് പ​ഠി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ല്ലം മ​രു​തി​മ​ല​യി​ൽ​നി​ന്ന് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ താ​ഴേ​യ്ക്ക് വീ​ണു, ഒ​രാ​ള്‍ മ​രി​ച്ചു

 

കൊ​ല്ലം: മു​ട്ട​റ മ​രു​തി​മ​ല​യി​ൽ നി​ന്ന് താ​ഴേ​യ്ക്ക് വീ​ണ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ള്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ മീ​നു, ശി​വ​ര്‍​ണ എ​ന്നി​വ​രാ​ണ് മ​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ​ത്.

അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​നി മീ​നു മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​ർ​ണ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്.

വൈ​കു​ന്നേ​രം 6.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ത്തേ​ക്ക് കു​ട്ടി​ക​ൾ പോ​കു​ന്ന​ത് ആ​ളു​ക​ൾ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് വീ​ണ് കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ ചാ​ടി​യ​താ​ണോ എ​ന്നും സം​ശ​യ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​ണ് മ​രു​തി​മ​ല.

Latest News

Corehub Up