x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയുടെ ദോഷം മാറാൻ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണം; പെൺകുട്ടികളെ പീഡിപ്പിച്ച ജോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ


Published: May 26, 2026 10:57 PM IST | Updated: May 26, 2026 10:57 PM IST

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച കേ​സി​ൽ ജോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ ചി​ങ്ങേ​ലി സ്വ​ദേ​ശി ശ​ര​ത് ബാ​ബു(55) വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 13, 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

നേ​ര​ത്തെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ടി​രു​ന്ന സ​മ​യ​ത്ത് കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ശ​ര​ത് ബാ​ബു​വി​നെ കു​ട്ടി​ക​ളു​ടെ മാ​താ​വ് സ​മീ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​യാ​ൾ ന​ട​ത്തി​യ പൂ​ജാ​ക​ർ​മ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സ്ഥ​ലം വി​റ്റു​പോ​യി​രു​ന്നു. ഇ​തോ​ടെ കു​ടും​ബ​ത്തി​ന് ഇ​യാ​ളി​ലു​ള്ള വി​ശ്വാ​സ്യ​ത വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് പ്ര​തി കു​ടും​ബ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ചെ​ടു​ത്ത​ത്.

അ​മ്മ​യ്ക്ക് ചി​ല ഗു​രു​ത​ര​മാ​യ ദോ​ഷ​ങ്ങ​ളു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ച്ച് കു​ടും​ബം ര​ക്ഷ​പ്പെ​ടാ​ൻ താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്നും പ്ര​തി പെ​ൺ​കു​ട്ടി​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2024 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​തി കു​ട്ടി​ക​ളെ നി​ര​ന്ത​ര​മാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. വാ​ട​ക വീ​ട്ടി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​ര​ത്തു​ള്ള ലോ​ഡ്ജി​ലും എ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം ന​ട​ത്തി​യ​ത്.

പീ​ഡ​നം സ​ഹി​ക്കാ​താ​യ​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ വി​വ​രം മാ​താ​വി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​താ​വ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​ഹാ​യ​കേ​ന്ദ്ര​മാ​യ ‘സ്നേ​ഹി​ത'​യെ സ​മീ​പി​ച്ചു. ഇ​വി​ടെ വ​ച്ച് കു​ട്ടി​ക​ൾ​ക്ക് ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് പീ​ഡ​ന​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സ്നേ​ഹി​ത അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Astrologer arrested sexually abusing girls

Recent News

Corehub Up