കട്ടപ്പന: സ്ത്രീകളുടെ വ്യക്തിത്വ വികസനവും നേതൃപരിശീലനവും ലക്ഷ്യമാക്കി സീറോമലബാര്‍ മാതൃവേദി കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ ഹൈറേഞ്ച് മേഖല "പ്രചോദിനി 2കെ26' നടത്തി. കട്ടപ്പന ഫൊറോനാ വികാരി ഫാ. ജോസ് മംഗലത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രൂപത മാതൃവേദി വൈസ് പ്രസിഡന്റ് ലിസി ആലുങ്കല്‍കരോട്ട് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, പ്രചോദനി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കാക്കല്ലില്‍, രൂപത അനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത, ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്കി.