Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Voting

Palakkad

ഹോം ​വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു; 13,874 പേ​ര്‍ വോട്ടുചെയ്തു

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​മാ​യി ഒ​രു​ക്കി​യ ഹോം​വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ലാ​കെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​ത​യു​ള്ള 14,579 പേ​രി​ല്‍ 13,874 പേ​ര്‍ ഇ​തു​വ​രെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഇ​നി 705 പേ​രാ​ണ് വോ​ട്ടു​ചെ​യ്യാ​ന്‍ ബാ​ക്കി​യു​ള്ള​ത്.

ഒ​റ്റ​പ്പാ​ല​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ വോ​ട്ടു ചെ​യ്ത​ത് (1470). മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് നി​ല: മ​ല​മ്പു​ഴ- 1412, ഷൊ​ര്‍​ണൂ​ര്‍- 1,397, ചി​റ്റൂ​ര്‍- 1222, പ​ട്ടാ​മ്പി- 1,184, പാ​ല​ക്കാ​ട്- 1098, തൃ​ത്താ​ല- 1078, നെ​ന്മാ​റ- 1046, കോ​ങ്ങാ​ട്- 1034, ആ​ല​ത്തൂ​ര്‍- 1026, ത​രൂ​ര്‍- 1,005 മ​ണ്ണാ​ര്‍​ക്കാ​ട് 902 പേ​ര്‍. വ​രും ദി​വ​സ​ങ്ങ​ളി​ലും വീ​ടു​ക​ളി​ല്‍ എ​ത്തി​യു​ള്ള വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നു ആ​ബ്‌​സ​ന്‍റീ വോ​ട്ടിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം എ​ല്ലാ ബൂ​ത്തു​ക​ളി​ലും

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 2536 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം. എ​ല്ലാ ബൂ​ത്തു​ക​ളി​ലും അ​ക​ത്തും പു​റ​ത്തു​മാ​യി ര​ണ്ട് സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വോ​ട്ടെ​ടു​പ്പു ദി​വ​സ​മാ​യ ഒ​ന്പ​തി​നു വെ​ബ് കാ​സ്റ്റിം​ഗ് ത​ല്‍​സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജ​മാ​ക്കും. ഇ​തി​നു​പു​റ​മേ, എ​ല്ലാ പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു വെ​ബ് കാ​സ്റ്റിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up