ഹോം വോട്ടിംഗിന്റെ ഭാഗമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി വീട്ടമ്മയുടെ വിരലില്‍ മഷി പുരട്ടുന്ന ഉദ്യോഗസ്ഥ.
ഇടുക്കി: വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ ഹോം വോട്ടിംഗ് ജില്ലയില്‍ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍, 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് വോട്ട് രേഖപ്പെടുത്താം. ജില്ലയില്‍ 5596 പേര്‍ക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് അനുമതിയുള്ളത്.
85 വയസിനു മുകളില്‍ പ്രായമുള്ള 4011 വോട്ടര്‍മാർക്കും 1585 ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹോം വോട്ടിംഗ് നടത്തുക. ഇവര്‍ക്കു പുറമേ അതത് പ്രദേശത്തെ ബിഎല്ഒമാരുമുണ്ടാകും. ജില്ലയില്‍ ഹോം വോട്ടിംഗിനായി റിസര്‍വ് ഉദ്യോഗസ്ഥരടക്കം 400 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. രഹസ്യ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റ് തയാറാക്കി തപാല്‍ ബാലറ്റിലാണ് ഹോം വോട്ടിംഗ് നടത്തുന്നത്. ഏപ്രില്‍ ആറു വരെയാണ് ഹോം വോട്ടിംഗിന് അവസരം.
Tags : Home voting nattuvishesham local news