x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള ഹോം ​വോ​ട്ടിം​ഗ് തു​ട​ങ്ങി


Published: March 31, 2026 07:59 AM IST | Updated: March 31, 2026 07:59 AM IST

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 85 നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മു​ള്ള ഹോം ​വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ 16 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 181 പേ​ര​ട​ങ്ങു​ന്ന ടീ​മി​നെ​യാ​ണ് ഹോം ​വോ​ട്ടിം​ഗി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​ർ അ​ർ​ഹ​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ന​ൽ​കി വോ​ട്ടു​ക​ൾ സു​ര​ക്ഷി​ത​മാ​യി ശേ​ഖ​രി​ക്കും. ജി​ല്ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 43,964 പേ​രി​ൽ 17,721 പേ​ർ​ക്കാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

മു​ൻ​കൂ​ട്ടി അ​പേ​ക്ഷി​ച്ച 85 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് അ​വ​സ​രം.
ഇ​വ​ർ​ക്ക് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന 12 ഡി ​ഫോ​റം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഒ​രു പോ​ളിം​ഗ് ഓ​ഫീ​സ​ർ, ഒ​രു പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ളിം​ഗ് ടീ​മാ​ണ് വീ​ടു​തോ​റും സ​ന്ദ​ർ​ശി​ച്ച് വോ​ട്ടു​ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​ർ​ക്കും സം​ഘ​ത്തോ​ടൊ​പ്പംനി​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വീ​ക്ഷി​ക്കാ​ം.ഹോം ​വോ​ട്ടിം​ഗ് സം​ബ​ന്ധി​ച്ച വി​വ​രം വോ​ട്ട​ർപ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ​ക്ക് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല.

Tags : nattu vishesham Home voting citizens begins

Recent News

Corehub Up