റോഡിൽനിന്നു കിട്ടിയ ഡയമണ്ട് ബ്രേസ്ലെറ്റ് പൊലിസിന് കൈമാറി
ചെങ്ങന്നൂർ: ടൗണിലുള്ള ജിമ്മിന്റെ മുൻവശത്തെ റോഡിൽനിന്നു ലഭിച്ച ഡയമണ്ട് ബ്രേസ്ലെറ്റ് പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനികൾ സത്യസന്ധതയുടെ മാതൃകയായി.
സീതത്തോട് സ്വദേശിനികളും ചെങ്ങന്നൂരിൽ സ്വകാര്യസ്ഥാപനത്തിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനികളുമായ കാവ്യാ അനിൽ, ആദിത്യ എന്നിവർക്കാണ് റോഡരികിൽ കിടന്ന് സ്വർണത്തിൽ തീർത്ത ഡയമണ്ട് ബ്രേസ്ലെറ്റ് ലഭിച്ചത്. ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടവർ ആവശ്യമായ രേഖകളുമായി ചെങ്ങന്നൂർ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.