Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Trafficking

മനുഷ്യക്കടത്തും പെൺവാണിഭവും: രണ്ട് തായ്‌ലൻഡ് സ്വദേശിനികൾ തിരുവനന്തപുരത്ത് പിടിയിൽ

​തിരുവനന്തപുരം: വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തായ്‌ലൻഡ് സ്വദേശിനികളും രണ്ട് മലയാളികളുമാണ് പോലീസിന്‍റെ പിടിയിലായത്.

​അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും, തായ്‌ലാൻഡ് സ്വദേശികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

​കുളത്തൂർ കട്ടേല ഭാഗത്തുള്ള ഒരു വാടകക്കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു സംഘം അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശത്ത് നിന്ന് സ്ത്രീകളെ എത്തിച്ച് ഇവിടെ പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ, കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. അറസ്റ്റിലായ വിദേശ വനിതകളെ ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും, ഈ മനുഷ്യക്കടത്ത് ശൃംഖലയ്ക്ക് പിന്നിൽ മറ്റ് പ്രമുഖർക്ക് പങ്കുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

NRI

മ​നു​ഷ്യ​ക്ക​ട​ത്ത്; യു​എ​സി​ൽ 25 വ​യ​സു​കാ​രി​ക്ക് 30 വ​ർ​ഷം ത​ട​വ്

ടെ​ക്സ​സ്: മ​നു​ഷ്യ​ക്ക​ട​ത്ത്, ലൈം​ഗി​ക തൊ​ഴി​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് എ​മി​ലി ഹ​ച്ചി​ൻ​സി​നെ (25) 30 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. ടാ​ര​ന്‍റ് കൗ​ണ്ടി ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സാ​ണ് കു​റ്റം വി​ധി​ച്ച​ത്.

പെ​ൺ​കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് മ​നു​ഷ്യ​ക്ക​ട​ത്ത്, ലൈം​ഗി​ക തൊ​ഴി​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ പ്ര​തി ന​ട​ത്തി​യെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ഭ​വ​ന​ര​ഹി​ത​രാ​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന പ​ണ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും എ​മി​ലി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചു. കേ​സി​ൽ എ​ത്ര പെ​ൺ​കു​ട്ടി​ക​ൾ​ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യി​യെ​ന്ന വി​വ​രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up