x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത്: താ​ത്പ​ര്യ​മി​ല്ലാ​ത്ത യു​വ​തി​ക​ളെ​യും സം​ഘ​ത്തി​ലെ​ത്തി​ച്ച​ത് ബി​ലാ​ല്‍

കൊച്ചി ബ്യൂറോ
Published: May 22, 2026 11:42 AM IST | Updated: May 22, 2026 11:42 AM IST

കൊ​ച്ചി: മോ​ഡ​ലിംഗിന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്തും സെ​ക്‌​സ് റാ​ക്ക​റ്റും ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ബി​ലാ​ല്‍ എ​ന്ന ശ്രീ​കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്ത​ലു​ക​ള്‍.
മോ​ഡ​ലിം​ഗി​ന്‍റെ ആ​ക​ര്‍​ഷ​ത്വ​ത്തി​ലും വി​ദേ​ശ ജോ​ലി വാ​ഗ്ദാ​ന​ത്തി​ലും വീ​ഴാ​തെ സെ​ക്‌​സ് മാ​ഫി​യ​ക്കൊ​പ്പം ദു​ബാ​യിയി​ലേ​ക്ക് പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന യു​വ​തി​ക​ളെ​യും സം​ഘ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത് ബി​ലാ​ല്‍ ആ​യി​രു​ന്നു.

യു​വ​തി​ക​ളു​ടെ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വി​ശ്വ​സി​പ്പി​ച്ച് സം​ഘ​ത്തോ​ടൊ​പ്പം ചേ​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ദു​ബാ​യി​യി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി സി​ന്ധു​വു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് സെ​ക്‌​സ് റാ​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​യ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ച് ബി​ലാ​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം കേ​സി​ല്‍ ഇ​നി പി​ടി​യാ​ലാ​കാ​നു​ള്ള​ത് ദു​ബാ​യി​ലു​ള്ള ര​ണ്ടാം പ്ര​തി ഷം​ല​യും അ​ഞ്ചാം പ്ര​തി റ​ഹ്മ​ത്തു​മാ​ണ്. ഇ​വ​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി​ന്ധു​വിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ദു​ബാ​യി​ല്‍ സെ​ക്‌​സ്‌​റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചി​രു​ന്ന​ത് ഷം​ല​യും റ​ഹ്മ​ത്തു​മാ​ണ്.

സി​ന്ധു​വി​ന് ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ലാം പ്ര​തി അ​ലീ​ന എ​ബ്ര​ഹാ​മി​ന്‍റെ സു​ഹൃ​ത്തും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ ഔ​റം​ഗ​സീ​ബി​ന് സി​ന്ധു പ​ണം അ​യ​ച്ചു ന​ല്‍​കി​യ​തി​ന്‍റെ രേ​ഖ​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി റ​ഫീ​ഖി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം റി​മാ​ന്‍​ഡി​ലാ​യ മു​ഖ്യ​പ്ര​തി സി​ന്ധു​വി​ന് അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത്–​സെ​ക്‌​സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ട്.

14 വ​ര്‍​ഷ​മാ​യി ദു​ബാ​യി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സി​ന്ധു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു പ​രി​പാ​ടി വ​രെ സം​ഘ​ടി​പ്പി​ക്കും. സെ​ലി​ബ്രി​റ്റി​ക​ളും ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.

കേ​സി​ല്‍ നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സി​ന്ധു, മ​ഞ്ജി​മ, അ​ലീ​ന ഏ​ബ്ര​ഹാം എ​ന്നി​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. അ​തേ​സ​മ​യം ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ബി​ലാ​ലി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Human trafficking modeling Sex Racket

Recent News

Corehub Up