x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത്; കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ


Published: April 20, 2026 10:57 PM IST | Updated: April 20, 2026 10:57 PM IST

കൈ​ന​ടി: കം​ബോ​ഡി​യ​യി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര ന​ന്മ ന​ഗ​ർ ജ​ബ​നീ​ൽ വീ​ട്ടി​ൽ ലി​യോ​ൺ ജേ​ക്ക​ബ് ആ​ണ് പി​ടി​യി​ലാ​യ​ത്. കൈ​ന​ടി പോ​ലീ​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കം​ബോ​ഡി​യ​യി​ൽ കോ​ൾ സെ​ന്‍റ​റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​ക​ളെ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ക​യും ത​ട്ടി​പ്പ് ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ലി​യോ​ൺ ജേ​ക്ക​ബ് പി​ടി​യി​ലാ​യ​ത്. ഇ​തു​കൂ​ടാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ യു​വ​തി​ക​ളി​ൽ നി​ന്ന് ഇ​യാ​ൾ പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​തി​യെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ​സേ​ന ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൈ​ന​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : kerala police crime news human trafficking arrest

Recent News

Corehub Up