Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jayaram

ജ​യ​റാ​മി​നെ വി​ശ്വ​സി​ച്ച് കാ​ളി​ദാ​സി​ന് വേ​ണ്ടി മു​ട​ക്കി​യ​ത് 10 കോ​ടി ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്; ആ​ല​പ്പി അ​ഷ​റ​ഫ് പ​റ​യു​ന്നു  

ന​ടി ഉ​ഷ ഹ​സീ​ന​യു​ടെ സ​ഹോ​ദ​ര​നും നി​ർ​മാ​താ​വു​മാ​യ ഹ​സീ​ബ് ഹ​നീ​ഫ​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ആ​ല​പ്പി അ​ഷ​റ​ഫ്. ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​ഷ​റ​ഫ് ഈ ​തു​റ​ന്നു​പ​റി​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഹ​സീ​ബി​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്കും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​ക്കും കാ​ര​ണം ന​ട​ൻ ജ​യ​റാം ന​ൽ​കി​യ വാ​ഗ്ദാ​ന ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ജ​യ​റാ​മി​ന്‍റെ മ​ക​ന്‍റെ സി​നി​മ ഏ​റ്റെ​ടു​ത്ത​തി​ലൂ​ടെ 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത വ​ന്ന് ജ​പ്തി​യു​ടെ വ​ക്കി​ലെ​ത്തി​യ ഹ​സീ​ബി​നെ സ​ഹാ​യി​ക്കാ​ൻ താ​രം ത​യാ​റാ​യി​ല്ലെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ മാ​ന​സി​കാ​ഘാ​ത​ത്തി​ൽ പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട ഹ​സീ​ബി​ന്‍റെ ചി​കി​ത്സാ​ച്ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്ത​ത് മ​മ്മൂ​ട്ടി​യും ആ​ന്‍റോ ജോ​സ​ഫും ബാ​ദു​ഷ​യും ചേ​ർ​ന്നാ​ണെ​ന്നും ആ​ല​പ്പി അ​ഷ്റ​ഫ് വ്യ​ക്ത​മാ​ക്കി.

‘‘ജീ​വി​ത​ത്തി​ൽ ന​മു​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന​ത് ക​ണ്ണാ​ടി​യെ​യും നി​ഴ​ലി​നെ​യും മാ​ത്ര​മാ​ണ്. കാ​ര​ണം ക​ണ്ണാ​ടി ക​ള്ളം പ​റ​യി​ല്ല, നി​ഴ​ലാ​ക​ട്ടെ പി​ണ​ങ്ങി​പ്പോ​വു​ക​യു​മി​ല്ല. കൊ​ടു​ക്കു​വാ​നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ കൈ​ക​ൾ പി​ടി​ക്കു​വാ​ൻ മ​റ്റു​ള്ള​വ​ർ മ​ടി​ക്കും; എ​ന്നാ​ൽ എ​ടു​ക്കു​വാ​ൻ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലോ ആ ​കൈ​ക​ളെ പു​ണ​രു​വാ​ൻ ആ​ളു​ക​ൾ മ​ത്സ​ര​മാ​യി​രി​ക്കും. ന​ട​ൻ ജ​യ​റാ​മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ചി​ല ച​തി​ക​ളും, അ​തെ​ക്കു​റി​ച്ച് ന​ടി ഉ​ഷ​യു​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും, അ​തി​ന് ഇ​ര​യാ​യ നി​ർ​മാ​താ​വ് ഹ​സീ​ബി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യു​മാ​ണ് ഈ ​എ​പ്പി​സോ​ഡ്.

നി​ല​പാ​ടു​കൊ​ണ്ടും ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ശേ​ഷി​കൊ​ണ്ടും ഇ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ന്നാ​കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ന​ടി​യാ​ണ് ഉ​ഷാ ഹ​സീ​ന. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു പ്ര​ശ​സ്ത സം​വി​ധാ​യ​ക​നെ സ്ത്രീ​പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യി​ച്ച് അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ ആ​ദ്യ​ത്തെ ച​ല​ച്ചി​ത്ര ന​ടി കൂ​ടി​യാ​ണി​വ​ർ.

ഇ​ത് പ​ല​ർ​ക്കും അ​റി​യാ​ത്ത ഒ​രു ച​രി​ത്ര​സ​ത്യ​വു​മാ​ണ്. ഹ​സീ​ന എ​ന്ന ന​ടി മൂ​ന്ന് നാ​മ​ധേ​യ​ങ്ങ​ളി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്, ഹ​സീ​ന എ​ന്ന പേ​ര് കൂ​ടാ​തെ ഉ​ഷ എ​ന്നും, ഇ​പ്പോ​ൾ ഉ​ഷ ഹ​സീ​ന എ​ന്നും അ​വ​ർ അ​റി​യ​പ്പെ​ടു​ന്നു. ഉ​ഷ​യു​ടെ പി​താ​വ് ഹ​നീ​ഫ് ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഒ​പ്പം ക​ഴി​വു​റ്റ ഒ​രു ക​ലാ​കാ​ര​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ലൊ​രു ത​ബ​ലി​സ്റ്റാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ന്ത​രി​ച്ച പ്ര​ശ​സ്ത കാ​ഥി​ക​ൻ വി. ​സാം​ബ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗ​വേ​ദി​ക​ളി​ൽ ത​ബ​ല വാ​യി​ച്ചി​ട്ടു​ണ്ട്. ചി​ല ആ​ൽ​ബ​ങ്ങ​ൾ​ക്കും കാ​സ​റ്റു​ക​ൾ​ക്കും വേ​ണ്ടി അ​ദ്ദേ​ഹം സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. ഞാ​നും അ​ദ്ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ര​ൻ എ​ന്ന​തി​ലു​പ​രി ന​ല്ലൊ​രു സു​ഹൃ​ദ്ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.

ഉ​ഷ​യു​ടെ പി​താ​വി​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു പ​ഴ​യ​കാ​ല പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​യി​രു​ന്ന ല​ത്തീ​ഫ്ക്ക. ശ​രി​ക്കും ആ​ല​പ്പു​ഴ​യി​ലെ ആ​ദ്യ​ത്തെ ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 1956-ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​രി​ച്ച​ൻ എ​ന്ന പൗ​ര​ൻ എ​ന്ന സി​നി​മ​യി​ലെ ടൈ​റ്റി​ൽ റോ​ളി​ൽ രാ​രി​ച്ച​നാ​യി അ​ഭി​ന​യി​ച്ച​ത് ല​ത്തീ​ഫ്ക്ക​യാ​യി​രു​ന്നു. ല​ത്തീ​ഫ്ക്ക​യു​മാ​യു​ള്ള അ​ടു​പ്പ​വും സൗ​ഹൃ​ദ​വു​മാ​ണ് ഹ​സീ​ന​യ്ക്ക് സി​നി​മ​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഹ​സീ​ന​യെ ല​ത്തീ​ഫ്ക്ക സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ അ​ടു​ക്ക​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. 

അ​ന്ന് ഉ​ഷ​യ്ക്ക് തീ​രെ പ്രാ​യം തോ​ന്നാ​ത്ത​തു​കൊ​ണ്ട് "ഒ​രു ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് എ​ന്നെ വ​ന്ന് കാ​ണൂ" എ​ന്ന് മേ​നോ​ൻ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ള​ജ് യു​വ​ജ​നോ​ത്സ​വ​ത്തി​ൽ നാ​ടോ​ടി​നൃ​ത്ത​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ല​പ്പു​ഴ സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ പേ​രി​ൽ ഉ​ഷ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ​ത്ര​ങ്ങ​ളി​ലെ​ല്ലാം ഹ​സീ​ന​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ അ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ല​ത്തീ​ഫ്ക്ക​യെ വി​ളി​ച്ചു. നേ​ര​ത്തെ അ​വ​സ​ര​ത്തി​നാ​യി ത​ന്റെ അ​ടു​ത്ത് കൊ​ണ്ടു​വ​ന്ന പെ​ൺ​കു​ട്ടി​യ​ല്ലേ ഇ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ചി​ത്ര​മാ​യ 'ക​ണ്ട​തും കേ​ട്ട​തും' എ​ന്ന സി​നി​മ​യി​ൽ ഹ​സീ​ന​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ചു.

ആ ​ചി​ത്ര​ത്തി​നു​വേ​ണ്ടി ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന​ൽ​കി​യ പേ​രാ​ണ് ഉ​ഷ. അ​ക്കാ​ല​ത്ത് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മ​റ്റു ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ഈ ​ചി​ത്ര​ത്തി​ന് വ​ലി​യ വി​ജ​യം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും, ഉ​ഷ എ​ന്ന ന​ടി ആ ​ചി​ത്ര​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

അ​ന്ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ഉ​ഷ​യു​ടെ പി​താ​വ് ജോ​ലി നോ​ക്കി​യി​രു​ന്ന​ത്. 'ക​ണ്ട​തും കേ​ട്ട​തും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷം ഉ​ഷ​യ്ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​ല്ലാം ചേ​ർ​ന്ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത് ഞാ​ൻ ഇ​ന്നും ഓ​ർ​ക്കു​ന്നു.

തു​ട​ർ​ന്ന് പ്രാ​ധാ​ന്യ​മു​ള്ള പ​ല വേ​ഷ​ങ്ങ​ളി​ലും ചി​ത്ര​ങ്ങ​ളി​ലും അ​വ​ർ അ​ഭി​ന​യി​ച്ചു. ഇ​തി​നി​ട​യി​ൽ എ​പ്പോ​ഴോ, പ​ല ചെ​റു​പ്പ​ക്കാ​രി​ക​ളെ​യും പോ​ലെ ഉ​ഷ​യു​ടെ മ​ന​സ്സി​ലും ഒ​രു പ്ര​ണ​യം മൊ​ട്ടി​ട്ടു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് ബാ​ബു​വു​മാ​യി​ട്ടാ​യി​രു​ന്നു ഉ​ഷ​യു​ടെ പ്ര​ണ​യം. 'കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ', 'കി​ഴ​ക്ക​ൻ പ​ത്രോ​സ്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും വേ​ലി​ക്കെ​ട്ടു​ക​ൾ ത​ക​ർ​ത്തു​കൊ​ണ്ടു​ള്ള ആ ​പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം അ​ന്ന് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​രു കു​ടും​ബ​ക്കാ​രു​ടെ​യും ക​ടു​ത്ത എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ കു​ടും​ബ​ക്കാ​രു​ടെ ക​ടും​പി​ടു​ത്ത​മൊ​ക്കെ മാ​റി അ​ല്പ​മൊ​ന്ന് അ​യ​ഞ്ഞ​പ്പോ​ഴേ​ക്കും ദ​മ്പ​തി​മാ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു.

അ​വ​ർ മെ​ല്ലെ അ​ക​ലാ​ൻ തു​ട​ങ്ങി; അ​ത് പി​ന്നീ​ട് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സാ​വു​ക​യും ഒ​ടു​വി​ൽ സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. അ​ങ്ങ​നെ ഒ​ത്തു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം മാ​ന​സി​ക​മാ​യി അ​ക​ന്ന് അ​വ​ർ വി​വാ​ഹ​മോ​ച​ന​ത്തി​ലെ​ത്തി.

ഇ​ത് തി​ക​ച്ചും ഉ​ഷ​യു​ടെ​യും സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​മാ​ണെ​ങ്കി​ലും ഞാ​ൻ ഇ​തി​വി​ടെ ഇ​പ്പോ​ൾ പ​റ​യാ​ൻ കാ​ര​ണം മ​റ്റൊ​ന്നാ​ണ്. ന​ടി ല​ക്ഷ്മി​പ്രി​യ, ഉ​ഷ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച​ത് എ​ന്തോ വ​ലി​യ അ​പ​രാ​ധ​വും കൊ​ടി​യ പാ​പ​വു​മാ​ണെ​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ച് അ​വ​രെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നി​ല്ലേ?

മാ​ന​സി​ക​മാ​യി അ​ക​ന്ന്, പ​ര​സ്പ​രം ക​ല​ഹി​ച്ചു​കൊ​ണ്ട് മ​റ്റു​ള്ള​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി ഒ​രു കൂ​ടാ​ര​ത്തി​നു​ള്ളി​ൽ ജീ​വി​തം ഹോ​മി​ച്ചു​തീ​ർ​ക്കാ​ത്ത​താ​ണോ ഉ​ഷ​യും സു​രേ​ഷ് ബാ​ബു​വും ചെ​യ്ത തെ​റ്റ്? ല​ക്ഷ്മി​പ്രി​യ​യ്ക്ക് ഉ​ഷ​യു​ടെ പേ​രി​ൽ മ​റ്റൊ​ന്നും ക​ണ്ടു​പി​ടി​ക്കാ​നി​ല്ല എ​ന്ന് തോ​ന്നി​യ​പ്പോ​ൾ, ഈ ​വി​ഷ​യം പ​റ​ഞ്ഞ് അ​വ​രു​ടെ ഇ​മേ​ജ് ത​ക​ർ​ക്കാ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ൽ ഒ​ന്ന് മ​ന​സി​ലാ​ക്കു​ക.

ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യ​ല്ല ഉ​ഷ. മാ​ത്ര​മ​ല്ല, ഉ​ഷ​യും സു​രേ​ഷ് ബാ​ബു​വും പു​ന​ർ​വി​വാ​ഹം ക​ഴി​ച്ച് ഇ​പ്പോ​ൾ ര​ണ്ടു​പേ​രും അ​വ​ര​വ​രു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​വ​രാ​ണ്; അ​വ​ർ ത​മ്മി​ൽ ഇ​പ്പോ​ൾ ന​ല്ലൊ​രു സൗ​ഹൃ​ദ​ബ​ന്ധം പു​ല​ർ​ത്തു​ന്നു​മു​ണ്ട്.

കു​ടും​ബ​ജീ​വി​ത​ത്തി​ലു​ണ്ടാ​യ താ​ള​പ്പി​ഴ​ക​ളും ഉ​ല​ച്ചി​ലു​ക​ളും കാ​ര​ണം കു​റേ​നാ​ൾ ഉ​ഷ​യ്ക്ക് സി​നി​മ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. ആ ​സ​മ​യ​ത്താ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​രു ഗ​ൾ​ഫ് ഷോ​യി​ൽ ഉ​ഷ​യെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഞാ​ൻ ലാ​ലി​നോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ത്.

അ​ങ്ങ​നെ ആ ​ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഉ​ഷ അ​വ​ത​രി​പ്പി​ച്ച 'ഉ​പ്പ​ൻ' എ​ന്ന ക​ഥാ​പാ​ത്രം ഗം​ഭീ​ര വി​ജ​യ​മാ​യി മാ​റി. തു​ട​ർ​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ 'മി​ഥു​നം' എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും, 'കി​രീ​ടം', 'ചെ​ങ്കോ​ൽ' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ സേ​തു​മാ​ധ​വ​ന്‍റെ സ​ഹോ​ദ​രി​യെ ആ​ർ​ക്കാ​ണ് മ​റ​ക്കാ​ൻ ക​ഴി​യു​ക? ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ ന​ൽ​കി അ​ന​ശ്വ​ര​മാ​ക്കി​യ​ത് ഉ​ഷ​യാ​ണ്. സി​നി​മ​യി​ലാ​ണെ​ങ്കി​ലും സീ​രി​യ​ലി​ലാ​ണെ​ങ്കി​ലും ഡാ​ൻ​സി​ലും പാ​ട്ടി​ലു​മെ​ല്ലാം ഒ​രേ​പോ​ലെ ക​ഴി​വ് തെ​ളി​യി​ച്ച, ന​ല്ല റേ​ഞ്ചു​ള്ള ഒ​രു ക​ലാ​കാ​രി​യാ​ണ് അ​വ​ർ; ഇ​ന്നും തി​ര​ക്കു​ള്ള ഒ​രു ന​ടി​യാ​ണ്.

ഉ​ഷ​യ്ക്ക് ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രാ​ണു​ള്ള​ത്. ര​ണ്ടു​പേ​രും സി​നി​മാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. അ​നു​ജ​ൻ ഹ​സീ​ബ് അ​റി​യ​പ്പെ​ടു​ന്ന ഒ​രു നി​ർ​മാ​താ​വാ​ണ്. ക​ലാ​ഭ​വ​ൻ മ​ണി നാ​യ​ക​നാ​യ 'മാ​ണി​ക്യ​ൻ', പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ 'വ​ർ​ഗം', ഉ​ണ്ണി​മു​കു​ന്ദ​ന്‍റെ 'പാ​തി​രാ​മ​ണ​ൽ', ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ 'ഗോ​ഡ്സ് ഓ​ൺ ക​ൺ​ട്രി', ജ​യ​റാ​മി​ന്റെ 'ആ​ടു​പു​ലി​യാ​ട്ടം', 'ഗ്രാ​ൻ​ഡ്ഫാ​ദ​ർ', മ​മ്മൂ​ട്ടി​യു​ടെ 'ഉ​ട്ടോ​പ്യ​യി​ലെ രാ​ജാ​വ്', കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ 'കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ', ജ​യ​റാ​മി​ന്‍റെ മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യ 'ഹാ​പ്പി സ​ർ​ദാ​ർ' എ​ന്നി​വ​യെ​ല്ലാം ഹ​സീ​ബ് നി​ർ​മി​ച്ച ചി​ത്ര​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ ഹാ​പ്പി സ​ർ​ദാ​ർ എ​ന്ന ചി​ത്ര​ത്തോ​ടെ ഹ​സീ​ബി​ന്‍റെ സി​നി​മാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നെ​ന്നേ​ക്കു​മാ​യി തി​ര​ശീ​ല വീ​ണു; ഒ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​ക, ശാ​രീ​രി​ക, സാ​മ്പ​ത്തി​ക സ്ഥി​തി​യും ത​ക​ർ​ന്ന​ടി​ഞ്ഞു. ഈ​യൊ​രു അ​വ​സ്ഥ​യി​ലേ​ക്ക് ഹ​സീ​ബി​നെ എ​ത്തി​ച്ച സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഹോ​ദ​രി​യാ​യ ഉ​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് സി​നി​മ​യി​ലെ​ത്തി, ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ സ്വ​ന്ത​മാ​യൊ​രു സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത ആ​ളാ​യി​രു​ന്നു ഹ​സീ​ബ്. സി​നി​മാ നി​ർ​മാ​ണം കൂ​ടാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് ഫൈ​നാ​ൻ​സ് അ​റേ​ഞ്ച് ചെ​യ്തു കൊ​ടു​ക്ക​ലും സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം വാ​ങ്ങി​ക്കൊ​ടു​ക്ക​ലു​മൊ​ക്കെ​യാ​യി സി​നി​മ​യി​ൽ അ​ദ്ദേ​ഹം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​യി​രു​ന്നു.

ആ​ല​പ്പു​ഴ​യി​ൽ അ​ത്യാ​ധു​നി​ക​മാ​യ ഒ​രു ഭ​വ​ന​വും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളും ഗോ​ൾ​ഡ് ഷോ​പ്പു​മൊ​ക്കെ​യാ​യി രാ​ജ​കീ​യ​മാ​യി വാ​ഴു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു ഇ​രു​ട്ട​ടി അ​ദ്ദേ​ഹ​ത്തി​ന് ഏ​ൽ​ക്കു​ന്ന​ത്. ഒ​രു നി​ർ​മാ​താ​വ് പ​ണം മു​ട​ക്കി​യ ശേ​ഷം പ​കു​തി​ക്ക് വ​ച്ച് ഉ​പേ​ക്ഷി​ച്ചു​പോ​യ ഒ​രു പ്രോ​ജ​ക്റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ഹ​സീ​ബ് നി​ർ​ബ​ന്ധി​ത​നാ​യി. അ​തു​വ​രെ വ​ലി​യ താ​ര​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ മാ​ത്രം ചെ​യ്തി​രു​ന്ന ഹ​സീ​ബ്, ആ​ദ്യ​മാ​യി പു​തു​മു​ഖ സം​വി​ധാ​യ​ക​രു​ടെ ഒ​രു ചി​ത്രം ഏ​റ്റെ​ടു​ത്തു. കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യ 'ഹാ​പ്പി സ​ർ​ദാ​ർ' ആ​യി​രു​ന്നു ആ ​ചി​ത്രം.

ഞാ​ൻ ഹ​സീ​ബി​നോ​ട് ചോ​ദി​ച്ചു, എ​ല്ലാം ബി​സി​ന​സ് ക​ണ്ണോ​ടെ മാ​ത്രം നോ​ക്കു​ന്ന നീ ​എ​ന്തി​നാ​ണ് ഈ ​പ​ടം ഏ​റ്റെ​ടു​ത്ത​തെ​ന്ന്. അ​തി​ന് ഹ​സീ​ബ് പ​റ​ഞ്ഞ മ​റു​പ​ടി ജ​യ​റാ​മി​ന്‍റെ മേ​ലു​ള്ള വി​ശ്വാ​സ​മാ​യി​രു​ന്നു. ‘എ​ന്‍റെ മ​ക​ന്‍റെ പ​ടം ഹ​സീ​ബ് ഏ​റ്റെ​ടു​ക്ക​ണം, എ​ന്ത് സം​ഭ​വി​ച്ചാ​ലും ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും, എ​ന്തു​ണ്ടെ​ങ്കി​ലും ന​മു​ക്ക് പ​രി​ഹ​രി​ക്കാം’ എ​ന്ന് ജ​യ​റാം ന​ൽ​കി​യ ഉ​റ​പ്പാ​യി​രു​ന്നു ആ ​വി​ശ്വാ​സം. പ​ല​രും ഹ​സീ​ബി​നെ വി​ളി​ച്ച് ഇ​തി​ൽ ചെ​ന്ന് ത​ല​വ​യ്ക്ക​രു​തെ​ന്ന് വി​ല​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് ചെ​വി​കൊ​ണ്ടി​ല്ല. അ​ങ്ങ​നെ കോ​ടി​ക​ൾ വാ​രി​യെ​റി​ഞ്ഞ് പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ആ​ന്ധ്ര, ത​മി​ഴ്‌​നാ​ട്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഷൂ​ട്ടി​ങ് പൊ​ടി​പൊ​ടി​ച്ചു. 

പ​ണം തി​ക​യാ​തെ വ​ന്ന​പ്പോ​ൾ മാ​ർ​വാ​ടി​ക​ളു​ടെ ക​യ്യി​ൽ​നി​ന്ന് വ​ട്ടി​പ്പ​ലി​ശ​യ്ക്ക് ഫൈ​നാ​ൻ​സ് എ​ടു​ത്തു. അ​ങ്ങ​നെ നാ​ലി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ​ണം ക​ടം വാ​ങ്ങി​യ​ത്. ഒ​ടു​വി​ൽ വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ റി​ലീ​സ് ചെ​യ്ത പ​ടം എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി; പോ​സ്റ്റ​ർ ഒ​ട്ടി​ച്ച പ​ണം പോ​ലും തി​രി​കെ ല​ഭി​ച്ചി​ല്ല. ആ ​മാ​ന​സി​കാ​ഘാ​ത​ത്തി​ൽ ഹ​സീ​ബും ത​ക​ർ​ന്നു​പോ​യി. ഏ​താ​ണ്ട് 10 കോ​ടി രൂ​പ​യോ​ള​മാ​ണ് ഈ ​ഒ​റ്റ​ച്ചി​ത്രം കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ബാ​ധ്യ​ത വ​ന്ന​ത്. ക​ടം ക​യ​റി ത​ക​ർ​ന്ന ഒ​രു നി​ർ​മാ​താ​വി​ന് പി​ന്നീ​ട് ആ​രാ​ണ് ഡേ​റ്റ് കൊ​ടു​ക്കു​ക?

ത​ന്റെ ക​ഷ്ട​പ്പാ​ടി​ൽ ഹ​സീ​ബ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ജ​യ​റാ​മി​നെ സ​മീ​പി​ച്ചു. 'ആ​ടു​പു​ലി​യാ​ട്ടം' എ​ന്ന ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ള​ത്തെ​യും കൂ​ട്ടി​യാ​ണ് ഹ​സീ​ബ് പോ​യ​ത്. അ​തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള ക​ഥ റെ​ഡി​യാ​ണെ​ന്നും ഡേ​റ്റ് ന​ൽ​കി സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, ‘ഡേ​റ്റി​നാ​യി ഒ​രു വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​രും’ എ​ന്ന അ​ഴ​കു​ഴ​മ്പ​ൻ മ​റു​പ​ടി​യാ​ണ് ജ​യ​റാം ന​ൽ​കി​യ​ത്. അ​ക്കാ​ല​ത്ത് ജ​യ​റാ​മി​ന് വ​ലി​യ തി​ര​ക്കു​ക​ളോ പ​ട​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ണ​മി​ല്ലാ​ത്ത ത​ന്നെ ഒ​ഴി​വാ​ക്കാ​നാ​ണ് ജ​യ​റാം അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് ഹ​സീ​ബി​ന് മ​ന​സ്സി​ലാ​യി. സ്വ​ന്തം മ​ക​ന്റെ കാ​ര്യ​ത്തി​നു​വേ​ണ്ടി പ​റ​ഞ്ഞ വാ​ക്കു​ക​ളെ​ല്ലാം ജ​യ​റാം അ​പ്പാ​ടെ വി​ഴു​ങ്ങി. ത​ക​ർ​ന്നി​രി​ക്കു​ന്ന ഹ​സീ​ബി​ന് ജ​യ​റാം അ​യ​ച്ച വോ​യ്‌​സ് മെ​സ്സേ​ജ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ‘എ​ല്ലാം ന​ല്ല​തി​നാ​ണ്, ഇ​തും ന​ല്ല​തി​നാ​ണ് എ​ന്ന് ക​രു​തു​ക, ദൈ​വം സ​ഹാ​യി​ക്കും, ഞാ​ൻ പ്രാ​ർ​ഥി​ക്കാം.’ അ​വി​ടെ​യും ജ​യ​റാം വാ​ക്ക് പാ​ലി​ച്ചി​ല്ല, ക​ട​ക്കാ​ർ വ​ന്ന് ഹ​സീ​ബി​നെ വ​രി​ഞ്ഞു​മു​റു​ക്കി; അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ത്തു​ക്ക​ളെ​ല്ലാം ജ​പ്തി​യു​ടെ വ​ക്കി​ലെ​ത്തി.

ഹ​സീ​ബ് എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ന്നോ​ട് പ​ങ്കു​വ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ വേ​ദ​ന​യോ​ടെ അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞു: ‘‘ഗോ​കു​ലം ഗോ​പാ​ലേ​ട്ട​ന്റെ ക​യ്യി​ൽ​നി​ന്ന് വാ​ങ്ങി​യ ഫൈ​നാ​ൻ​സി​ന്റെ മു​ത​ൽ ഞാ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും കൊ​ടു​ക്കാം, അ​തി​ന്റെ പ​ലി​ശ​യൊ​ന്ന് ഒ​ഴി​വാ​ക്കി​ത്ത​രാ​ൻ ജ​യ​റാ​മേ​ട്ട​നോ​ട് ഒ​ന്ന് പ​റ​യാ​മോ? ജ​യ​റാം പ​റ​ഞ്ഞാ​ൽ ഗോ​പാ​ലേ​ട്ട​ൻ കേ​ൾ​ക്കും.’ ജ​യ​റാം അ​ത് ഏ​റ്റെ​ങ്കി​ലും പി​ന്നീ​ട് ചെ​യ്തു​ത​ന്നി​ല്ല. ഞാ​ൻ അ​പ്പോ​ൾ ഹ​സീ​ബി​നോ​ട് പ​റ​ഞ്ഞു: ‘‘ഞാ​ൻ ജ​യ​റാ​മി​നെ കു​റ്റം പ​റ​യി​ല്ല, കാ​ര​ണം ഞാ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും നി​ന്നെ വി​ല​ക്കി​യ​ത​ല്ലേ ആ ​പ​ടം ചെ​യ്യ​രു​തെ​ന്ന്. നീ ​കേ​ൾ​ക്കാ​തെ ക്ഷ​ണി​ച്ച് വ​രു​ത്തി​യ വി​ധി​യാ​ണി​ത്.’’

ഹ​സീ​ബി​ന്‍റെ അ​നു​ജ​ൻ ഹ​നീ​സ് 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ല പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ​യും കൂ​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന മി​ടു​ക്ക​നാ​യ ടെ​ക്നീ​ഷ്യ​നാ​ണ്. അ​വ​നെ ഒ​രു സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​ക്ക​ണ​മെ​ന്ന​ത് ജ്യേ​ഷ്ഠ​നാ​യ ഹ​സീ​ബി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഞാ​ൻ പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടും സ്വ​ന്തം അ​നു​ജ​ന് വേ​ണ്ടി ഒ​രു പ​ടം ചെ​യ്യാ​ൻ ഹ​സീ​ബി​ന് സാ​ധി​ച്ചി​ല്ല; അ​വി​ടെ​യാ​ണ് ജ​യ​റാ​മി​ന്‍റെ മ​ക​ന് വേ​ണ്ടി സ​ർ​വ​തും ചെ​യ്തു​കൊ​ടു​ത്ത് അ​ദ്ദേ​ഹം ത​ക​ർ​ന്ന​ത് എ​ന്ന് ഓ​ർ​ക്ക​ണം.

ക​ടു​ത്ത മാ​ന​സി​കാ​ഘാ​തം മൂ​ലം പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് 30 ദി​വ​സ​ത്തോ​ള​മാ​ണ് ഹ​സീ​ബ് ആ​ശു​പ​ത്രി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന​ത്. എ​റ​ണാ​കു​ളം ലേ​ക്‌​ഷോ​ർ ഹോ​സ്പി​റ്റ​ലി​ൽ ഒ​രേ​സ​മ​യം ര​ണ്ട് മേ​ജ​ർ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് അ​ദ്ദേ​ഹം വി​ധേ​യ​നാ​യി. അ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി​യാ​ണ് ഡോ​ക്ട​ർ​മാ​രെ വി​ളി​ച്ച് ഹ​സീ​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​ത്.

ഒ​ടു​വി​ൽ പ​തി​നൊ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഹോ​സ്പി​റ്റ​ൽ ബി​ല്ല് സെ​റ്റി​ൽ ചെ​യ്ത​ത് നി​ർ​മാ​താ​ക്ക​ളാ​യ ബാ​ദു​ഷ​യും ആ​ന്‍റോ ജോ​സ​ഫും ചേ​ർ​ന്നാ​ണ്. ഇ​ത്ര​യും ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ഹ​സീ​ബ് ക​ട​ന്നു​പോ​യി​ട്ടും, ഇ​തി​നെ​ല്ലാം കാ​ര​ണ​ക്കാ​ര​നാ​യ വ്യ​ക്തി ഇ​തൊ​ന്നും അ​റി​ഞ്ഞ​തു​മി​ല്ല, ആ ​വ​ഴി​ക്ക് വ​ന്ന​തു​മി​ല്ല.

ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഈ ​അ​വ​സ്ഥ ക​ണ്ടും കേ​ട്ടും സ​ഹി​കെ​ട്ട​പ്പോ​ഴാ​ണ് സ​ഹോ​ദ​രി​യാ​യ ഉ​ഷാ ഹ​സീ​ന കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ് ജ​യ​റാ​മി​നെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ഉ​ഷ അ​ങ്ങ​നെ​യാ​ണ്, പ്ര​തി​ക​രി​ക്കേ​ണ്ടി​ട​ത്ത് അ​വ​ർ പ്ര​തി​ക​രി​ക്കും. അ​വി​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​മോ പ​ണ​ക്കാ​ര​നെ​ന്നോ പാ​വ​പ്പെ​ട്ട​വ​നെ​ന്നോ അ​വ​ർ നോ​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ഷ​യ്ക്ക് ശ​ത്രു​ക്ക​ളും കൂ​ടു​ത​ലാ​ണ്. അ​വ​രി​ന്ന് പ​ല​രു​ടെ​യും ക​ണ്ണി​ലെ ക​ര​ടും പേ​ടി​സ്വ​പ്ന​വു​മാ​ണ്. സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​ഷ ന​ട​ത്തു​ന്ന ഈ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഞാ​ൻ നി​ർ​ത്തു​ന്നു.’’

 

Movies

എ​ങ്കി​ൽ പ​ട​ങ്ങ​ളും അ​വി​ടെ റി​ലീ​സ് ചെ​യ്താ​ൽ മ​തി; വി​മ​ർ​ശ​ന​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി കാ​ളി​ദാ​സ്

ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ന​ട​ൻ ജ​യ​റാ​മി​നും കു​ടും​ബ​ത്തി​നും നേ​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ മ​റു​പ​ടി​യു​മാ​യി കാ​ളി​ദാ​സ്. ജ​യ​റാം ബ്രാ​ൻ​ഡ് അ​ബാം​സി​ഡ​റാ​യി​ട്ടു​ള്ള ഒ​രു മു​ണ്ടി​ന്‍റെ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്ന സം​ഭാ​ഷ​ങ്ങ​ൾ ട്രോ​ളി​ന്‍റെ രൂ​പ​ത്തി​ൽ പ​ങ്കു​വ​ച്ചെ​ല്ലാം വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്നി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ട് എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടു​ള്ള വ്ലോ​ഗ​ർ​ക്ക് കാ​ളി​ദാ​സ് ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

‘‘ഞാ​ൻ ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളാ​ണ്! അ​ത്ര​യേ ഉ​ള്ളൂ. ഞാ​ൻ എ​വി​ടെ​യാ​ണോ താ​മ​സി​ക്കു​ന്ന​ത് അ​വി​ടെ​യാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.’’​വ്ലോ​ഗ​റു​ടെ വീ​ഡി​യോ​യി​ൽ മ​റു​പ​ടി​യാ​യി കാ​ളി​ദാ​സ് കു​റി​ച്ചു.

Movies

ശ്രീ​നി​വാ​സ​നെ കാ​ണാ​നാ​യി ജ​യ​റാം എ​ത്താ​തി​രു​ന്ന​ത് ആ ​കാ​ര​ണം കൊ​ണ്ട്; ഉ​ർ​വ​ശി

ന​ട​ൻ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ജ​യ​റാം വ​രാ​തി​രു​ന്ന​ത് ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ജ​യ​റാ​മി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത് ശ്രീ​നി​വാ​സ​നാ​യി​രു​ന്നു​വെ​ന്നും എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് ജ​യ​റാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ല്ല എ​ന്നു​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

ഇ​പ്പോ​ഴി​താ ജ​യ​റാം വ​രാ​തെ ഇ​രു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഉ​ർ​വ​ശി.

ശ്രീ​നി​വാ​സ​ന്‍ മ​രി​ച്ച​പ്പോ​ള്‍ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്താ​തി​രു​ന്ന​ത് ത​മി​ഴ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ല്‍ ആ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്നും ജ​യ​റാ​മും ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ര്‍​വ​ശി പ​റ​യു​ന്നു.

''ഞാ​നും ജ​യ​റാ​മും പാ​ണ്ഡ്യ​രാ​ജ​ന്‍റെ സി​നി​മ​യി​ല്‍ ഒ​രു ക്രൂ​ഷ്യ​ല്‍ സ്‌​റ്റേ​ജി​ലാ​യി​പ്പോ​യി. വ​ല്ലാ​ത്തെ​രാു കോ​മ്പി​നേ​ഷ​നും വ​ല്ലാ​ത്തൊ​രു സാ​ഹ​ച​ര്യ​വു​മാ​യി​പ്പോ​യി. ഇ​ട്ടി​ട്ട് വ​ന്നാ​ല്‍ ആ ​സി​നി​മ പ​കു​തി​യി​ല്‍ നി​ന്നു പോ​കും.

നി​ന്നു പോ​യാ​ല്‍ സം​വി​ധാ​യ​ക​നേ​യും നി​ര്‍​മാ​താ​വി​നേ​യും വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് ന​മ്മ​ള്‍ ത​ള്ളി വി​ടു​ന്ന​ത് പോ​ലാ​കും. അ​ങ്ങ​നൊ​രു അ​വ​സ്ഥ​യി​ല്‍ ആ​യി​രു​ന്ന​തി​നാ​ലാ​ണ്. ഇ​ല്ലെ​ങ്കി​ല്‍ ആ​ദ്യം ഓ​ടി എ​ത്തു​ന്ന ആ​ളാ​യി​രു​ന്നേ​നെ ഞാ​ന്‍. പി​ന്നെ അ​ങ്ങ​നെ തെ​ളി​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​നി​ക്കു​മ​റി​യാം ശ്രീ​നി​യേ​ട്ട​നു​മ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും അ​റി​യാം.

ജ​യ​റാ​മി​ന് വ​രാ​ന്‍ പ​റ്റാ​ത്ത​തി​ന്‍റെ കാ​ര​ണം എ​നി​ക്ക് വ്യ​ക്ത​മാ​യി​ട്ട് അ​റി​യാം. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും ഒ​രു​പോ​ലൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ ​സി​നി​മ​യി​ല്‍ പെ​ട്ടു പോ​യ​താ​ണ്. അ​ല്ലെ​ങ്കി​ല്‍ ജ​യ​റാം വ​രാ​തി​രി​ക്കു​മോ? എ​ത്ര സി​നി​മ​ക​ള്‍ ചെ​യ്ത​വ​രാ​ണ്.''​ഉ​ര്‍​വ​ശി പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പോ​റ്റി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്ലെ​ന്ന് ജ​യ​റാം 

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ജ​യ​റാം. ചൊ​വ്വാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി ജ​യ​റാം മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പോ​റ്റി​യു​മാ​യി ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കി. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. 

ത​നി​ക്ക​റി​യു​ന്ന​ത് എ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​താ​യി ജ​യ​റാം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​യ​റാം അ​റി​യി​ച്ചു.

പൂ​ജ ന​ട​ത്തി​യ​വ​ർ​ക്ക് ചെ​റി​യൊ​രു തു​ക ദ​ക്ഷി​ണ മാ​ത്ര​മാ​ണ് താ​ൻ ന​ൽ​കി​യ​തെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ന​ട​ത്തി​യ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ളും ജ​യ​റാം അ​ന്വേ​ഷ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. 

Kerala

'അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല, ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ': ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്‍റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.

എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്‍റെ മൊഴി എടുത്തിരുന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ന​ട​ൻ ജ‍​യ​റാ​മി​നെ ഇ​ന്ന് ഇ​ഡി ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​റാ​മി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദീ​ർ​ഘ കാ​ല​മാ​യു​ള്ള സൗ​ഹൃ​ദം മാ​ത്ര​മാ​ണ് പോ​റ്റി​യു​മാ​യു​ള്ള​തെ​ന്നും ഒ​രു രൂ​പ​യു​ടെ പോ​ലും പ​ണ​മി​ട​പാ​ട് ഇ​ല്ലെ​ന്നു​മാ​ണ് എ​സ്ഐ​ടി​ക്ക് ജ​യ​റാം മൊ​ഴി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ‍​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യെ തി​ങ്ക​ളാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ പോ​ലും പോ​റ്റി​യെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ൽ പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ജ​യ​ശ്രീ​യു​ടെ മൊ​ഴി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ന് ഇ​ഡി സ​മ​ൻ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ‌ ഹാ​ജ​രാ​ക​ണം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഉ​ട​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യ​റാ​മി​ന് സ​മ​ൻ​സ് ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​യ​റാ​മി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജ​യ​റാ​മു​മാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ജ​യ​റാ​മി​ന്‍റെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും ചോ​ദ്യം ചെ​യ്യ​ൽ.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തി പ​ട്ടി​ക കൂ​ടാ​തെ 12 പേ​ർ​ക്കാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് എ​സ്ഐ​ടി​യു​ടെ പ്ര​തി പ​ട്ടി​ക​യി​ലു​ള്ള​ത്.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​യും വാ​തി​ലും ഉ​ൾ​പ്പെ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യ​തി​ന്‍റെ മ​റ​വി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ജ​യ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Movies

അ​പ്പ എ​ന്താ കു​മ്പി​ടി​യോ; ജ​യ​റാ​മി​നെ അ​ന്വേ​ഷണ​സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കാ​ളി​ദാ​സ്  

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ജ​യ​റാ​മി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം. വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ‘ആ​ശ​ക​ൾ ആ​യി​രം’ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് കാ​ളി​ദാ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. 

‘ഇ​ന്ന​ത്തെ വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​രു​തി അ​പ്പ എ​ന്തോ കു​മ്പി​ടി​യാ​ണെ​ന്ന്. ഒ​രേ സ​മ​യ​ത്ത് ര​ണ്ട് സ്ഥ​ല​ത്ത് എ​ങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചു.’ കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ജി.​പ്ര​ജി​ത്താ​ണ് ആ​ശ​ക​ൾ ആ​യി​രം എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്‌​ട​ർ. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​നും ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജ​യ​റാ​മി​നും കാ​ളി​ദാ​സി​നു​മൊ​പ്പം ആ​ശാ ശ​ര​ത്, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ഷാ​നി കൃ​ഷ്ണ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, അ​ഖി​ൽ എ​ൻആ​ർഡി, ​ര​മേ​ശ് പി​ഷാ​ര​ടി, ദി​ലീ​പ് മേ​നോ​ൻ, സി​ൻ​സ് ഷാ​ൻ, രാ​ജേ​ഷ് അ​ഴി​ക്കോ​ട്, വൈ​ശാ​ഖ് വി​ജ​യ​ൻ, അ​ഭി​ന​ന്ദ് അ​ക്കോ​ട്, മു​കു​ന്ദ​ൻ, ആ​ന​ന്ദ് പ​ദ്മ​നാ​ഭ​ൻ, ര​ഞ്ജി​ത് ബാ​ല​ച​ന്ദ്ര​ൻ, സു​ധീ​ർ പ​ര​വൂ​ർ, നി​ഹാ​രി​ക, ഭാ​ഗ്യ, കു​ഞ്ച​ൻ, ഷാ​ജു ശ്രീ​ധ​ർ, റാ​ഫി, സു​രേ​ഷ് കു​മാ​ർ മ​റ്റു യു​വ​പ്ര​തി​ഭ​ക​ളും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

ചെ​ന്നൈ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​മു​ണ്ടെ​ന്ന് ജ​യ​റാം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ പൂ​ജ​ക​ൾ​ക്കാ​യി വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ കു​റി​ച്ചോ ത​ട്ടി​പ്പി​നെ കു​റി​ച്ചോ അ​റി​വി​ല്ലെ​ന്നും ജ​യ​റാം വ്യ​ക്ത​മാ​ക്കി.

പോ​റ്റി​യെ വി​ശ്വാ​സ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ക​ട്ടി​ള​പാ​ളി സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ പൂ​ജി​ച്ച​പ്പോ​ഴും പോ​റ്റി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​തി​ൽ​പാ​ളി​ക​ൾ കോ​ട്ട​യം ഇ​ളം​പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ഴും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം അ​റി​യി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യ​റാം സാ​ക്ഷി​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Movies

ജ​യ​റാ​മി​നൊ​പ്പം കാ​ളി​ദാ​സും; ആ​ശ​ക​ൾ ആ​യി​രം ടീ​സ​ർ

ജ​യ​റാ​മും മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാ​മും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ആ​ശ​ക​ൾ ആ​യി​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗ്ലിം​മ്സ് വീ​ഡി​യോ റി​ലീ​സാ​യി. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ജി.​പ്ര​ജി​ത്താ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്‌​ട​ർ. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​നും ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാം സാ​ക്ഷി​യാ​കു​മെ​ന്ന് എ​സ്ഐ​ടി. കേ​സി​ൽ ജ​യ​റാ​മി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ സ​മ​യം തേ​ടു​മെ​ന്നും എ​സ്ഐ​ടി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജ​യ​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൊ​ണ്ട് പോ​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന എ. ​പ​ത്മ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നാ​ളെ അ​പേ​ക്ഷ ന​ൽ​കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

 

Movies

വ​ലി​യ കാ​ര്യ​ങ്ങ​ൾ ലോ​ഡിം​ഗ്; അ​ളി​യ​ന്‍റെ പി​റ​ന്നാ​ൾ യു​കെ​യി​ൽ ആ​ഘോ​ഷി​ച്ച് കാ​ളി​ദാ​സ് ജ​യ​റാം

സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം. താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി മാ​ള​വി​ക​യു​ടെ ഭ​ർ​ത്താ​വ് ന​വ​നീ​ത് ഗീ​രീ​ഷി​ന്‍റെ പി​റ​ന്നാ​ളാ​ണ് കു​ടും​ബ​സ​മേ​തം താ​രം യു​കെ​യി​ൽ ആ​ഘോ​ഷി​ച്ച​ത്. 

സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം. താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി മാ​ള​വി​ക​യു​ടെ ഭ​ർ​ത്താ​വ് ന​വ​നീ​ത് ഗീ​രീ​ഷി​ന്‍റെ പി​റ​ന്നാ​ളാ​ണ് കു​ടും​ബ​സ​മേ​തം താ​രം യു​കെ​യി​ൽ ആ​ഘോ​ഷി​ച്ച​ത്. 

മാ​ള​വി​ക​യ്ക്കും ഭ​ർ​ത്താ​വ് ന​വ​നീ​ത് ഗി​രീ​ഷി​നു​മൊ​പ്പം കാ​ളി​ദാ​സും ഭാ​ര്യ താ​രി​ണി​യു​മു​ള്ള ചി​ത്ര​മാ​ണ് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച​ത്. 

‘മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്ര അ​വ​സാ​നി​ക്കു​ന്നു. ഉ​ന്മേ​ഷ​വും പ്ര​ചോ​ദ​ന​വും നി​റ​ഞ്ഞ​താ​യി ഒ​രു തോ​ന്ന​ൽ. എ​ന്‍റെ അ​ളി​യ​ന് സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു. ഇ​തു​പോ​ലു​ള്ള നി​മി​ഷ​ങ്ങ​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ​ത്തി​നും ന​ന്ദി. വ​ലി​യ കാ​ര്യ​ങ്ങ​ൾ ലോ​ഡിം​ഗ്...’ കാ​ളി​ദാ​സ് പോ​സ്റ്റി​നൊ​പ്പം കു​റി​ച്ചു.   

 

District News

സ്വർണ്ണപ്പാളിയുമായി ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിലും ചട ങ്ങ് സംഘടിപ്പിച്ചു; പങ്കെടുത്തത് ജയറാം ഉൾപ്പെടെ പ്രമുഖർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ചെ​ന്നൈ​യി​ല്‍ ച​ട​ങ്ങ് സം​ഘി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2019ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ജ​യ​റാം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി രേ​ഖാ​മൂ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ പ​തി​നാ​ല് സ്വ​ര്‍​ണ​പ്പാ​ളി​ക​ളാ​ണ് ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ല്‍, ക​ട്ടി​ള എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ഭാ​ര്യ​യും മ​ക​നും പ​ങ്കെ​ടു​ത്തു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ന​ട​വാ​തി​ലി​ല്‍ തൊ​ട്ടു​തൊ​ഴാ​നു​ള്ള ഭാ​ഗ്യം ത​നി​ക്ക് ല​ഭി​ച്ച​താ​യി ജ​യ​റാം ഒ​രു വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​തെ​ന്നും ത​ന്‍റെ വീ​ട്ടി​ൽ അ​ല്ല ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തെ​ന്നും ജ​യ​റാം പ്ര​തി​ക​രി​ച്ചു.

District News

ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയത്: തന്റെ വീട്ടിലല്ല പൂജ നടന്നതെന്ന് നടൻ ജയറാം

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് പൂ​ജ​യ്ക്ക് താ​ന്‍ പോ​യ​തെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം. പൂ​ജ ന​ട​ന്ന​ത് ത​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നി​ല്ല. അ​മ്പ​ത്തൂ​രി​ലെ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു പൂ​ജ ന​ട​ന്ന​ത്. ക​ട്ടി​ള​പ്പ​ടി​യും ന​ട​യും വ​ച്ചാ​യി​രു​ന്നു പൂ​ജ.

ത​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ചി​ല ഭാ​ഗ​ങ്ങ​ള്‍ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ല്‍ എ​ത്തി​ച്ച് തൊ​ഴു​ത ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​യി. ശ​ബ​രി​മ​ല​യി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള​ത്.

താ​ന്‍ പ​ണം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ല്‍ ഭ​ഗ​വാ​ന്‍റെ ന​ട​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ക​ട്ടി​ള​യും പ​ടി​യും തൊ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ് താ​ന്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​തി​ന്‍റെ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ബ​രി​മ​ല ന​ട​യും ക​ട്ടി​ള​പ്പ​ടി​യു​മെ​ന്ന് പ​റ​ഞ്ഞ് ചെ​ന്നൈ​യി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ്ര​മു​ഖ​രെ ക്ഷ​ണി​ക്കു​ക​യും പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

2019 ല്‍ ​ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം, ഗാ​യ​ക​ൻ വീ​ര​മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ വി​ധ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ​ല​രി​ല്‍ നി​ന്നും പൂ​ജ​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വ​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ച് പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് സം​ഘം ഉ​ണ്ണി​ക്കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up