ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ഗ്ലിംമ്സ് വീഡിയോ റിലീസായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി നിർമിക്കുന്ന ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ്. ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്.
ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.