ചിറ്റൂർ: ഗവൺമെന്റ് കോളജ് കായിക വിഭാഗത്തിന്റേയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ കളരിപ്പയറ്റിന്റെ പൈതൃകം, പരിശീലനം, പരിവർത്തനംഎന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തി. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി. റെജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സുമേഷ് സുബ്രഹ്്മണ്യൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. രാജേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.എം. ബിജു, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ. ഫിറോസ്, സി. മുരളീധരൻ., കോളജ് ഐക്യൂഎസി കോ-ഓർഡിനേറ്റർ ഡോ. മേരി ഷാലറ്റ്, പിടിഎ വൈസ് പ്രസിഡന്റ് ജിജി ജോസഫ്, ചിറ്റൂർ കോളജ് കായികവിഭാഗം മേധാവി സി. ജഗന്നാഥൻ, ഡോ.എസ്. മനു ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.