Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbh Mela

കും​ഭ​മേ​ള വൈ​റ​ല്‍​താ​ര​ത്തെ തേ​ടി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടു​മെ​ത്തി

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ വി​വാ​ഹി​ത​യാ​യ കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തെ തേ​ടി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടു​മെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പോ​ലീ​സ് സം​ഘം ഏ​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ തി​രി​ച്ചു​പോ​യെ​ന്നും ഏ​ലൂ​ര്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചു കേ​ര​ള​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ൻ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഭ​ര്‍​ത്താ​വി​ന്‍റെ പേ​രി​ല്‍ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണു കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വ്യ​ക്തി​യെ​ന്ന​നി​ല​യി​ല്‍ പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം ത​നി​ക്കു​ണ്ടെ​ന്നും മു​മ്പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി ഹൈ​ക്കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​താ​യി പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ മ​റ്റൊ​രു ബെ​ഞ്ച് ഈ ​മാ​സ​മാ​ദ്യം നി​രീ​ക്ഷി​ച്ചി​രു​ന്നു. കൂ​ടാ​തെ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന് ഒ​രു മാ​സ​ത്തെ ട്രാ​ന്‍​സി​റ്റ് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം; രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത രാഷ്‌ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി​യാ​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി കോ​ട​തി സ്റ്റേ ​ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് സ്റ്റേ ചെ​യ്ത​ത്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹീം എം​പി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ട​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

പെൺകുട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലി​സി​നോ​ടു വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി.

അ​തേ​സ​മ​യം, വി​വാ​ഹം ക​ഴി​യു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ് ക​ഴി​ഞ്ഞി​രു​ന്നു​വെന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ർ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

National

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം: കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കും​ഭ​മേ​ള​യി​ലൂ​ടെ വൈ​റ​ലാ​യ സോ​ഷ്യ​ൽ മീ​ഡി​യ താ​രം മൊ​ണാ​ലി​സ​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ന​ട​പ​ടി​യു​മാ​യി ദേ​ശീ​യ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ. വി​വാ​ഹ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ക​മ്മീ​ഷ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യതാ​യി പ​രാ​തി​ക്കാ​ര​നാ​യ പ്ര​ഥം ദു​ബെ വ്യ​ക്ത​മാ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ള പോ​ലീ​സ് മേ​ധാ​വി​മാ​രെ​യും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും ക​മ്മീ​ഷ​ൻ നേ​രി​ട്ടു വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി​യാ​ണു ഹി​യ​റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ കേ​സെ​ടു​ക്കാ​മെ​ന്ന് കേ​ര​ള പോ​ലീ​സ് അ​റി​യി​ച്ച​താ​യി പ​രാ​തി​ക്കാ​ര​നാ​യ പ്ര​ഥം ദു​ബെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി​വാ​ഹം ന​ട​ന്ന സ​മ​യ​ത്തു മൊ​ണാ​ലി​സ​യ്ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ന്നും ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും നി​യ​മ​പ​ര​മാ​ണെ​ന്നു​മാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ വാ​ദം.

Kerala

കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം; എം.​വി. ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. രാ​ഷ്ട്രീ​യ​മാ​യി ക​മ്യൂ​ണി​സ്റ്റ് വി​രോ​ധം വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ പോ​ലും ഈ ​വി​ഷ​യ​ത്തി​ൽ സ​ത്യ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

യു​വ​തി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഫ​ർ​മാ​ൻ ഖാ​നെ​തി​രെ ചു​മ​ത്തി​യ പോ​ക്‌​സോ കേ​സ് വ്യാ​ജ​മാ​ണെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ഫ​ർ​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ അ​നു​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ യു​വാ​വി​ന്‍റെ നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

തീ​വ്ര നി​ല​പാ​ടു​കാ​ർ ഈ ​ബ​ന്ധം ത​ക​ർ​ക്കാ​ൻ വ്യാ​ജ രേ​ഖ​ക​ളും ക​ള്ള​ക്ക​ഥ​ക​ളും ച​മ​യ്ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ത്ത എം.​വി.​ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹിം എം​പി എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്തി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യോ​ട് വി​യോ​ജി​പ്പു​ക​ൾ ഉ​ണ്ടാ​കാം. പ​ക്ഷേ അ​വ​ർ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് ഹൈ​ക്കോ​ട​തി നീ​ട്ടി

കൊ​ച്ചി: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ങ്കാ​ളി ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നീ​ട്ടി. മേ​യ് 20 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ്സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു പ്രാ​യ​മെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. 2009 ഡി​സം​ബ​ർ 30-നാ​ണ് പെ​ൺ​കു​ട്ടി ജ​നി​ച്ച​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വി​വാ​ഹം ന​ട​ത്തു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​താ​യും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഫ​ർ​മാ​ൻ ഖാ​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള, മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി​മാ​രോ​ട് ഡ​ൽ​ഹി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

 

Kerala

തി​രു​നാ​വാ​യ കും​ഭ​മേ​ള ഇ​ന്നു മു​ത​ൽ, ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും; ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും

മ​ല​പ്പു​റം: കേ​ര​ള കും​ഭ​മേ​ള​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കും. മാ​ഘ ഗു​പ്ത ന​വ​രാ​ത്രി ആ​രം​ഭ​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ
11ന് ​ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കൊ​ടി​യു​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​വാ​യ നി​ളാ​തീ​രം ഭ​ക്ത​സാ​ന്ദ്ര​മാ​കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ​ന്യാ​സി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​പ​രി​സ​ര​ത്തും ഭാ​ര​ത​പ്പു​ഴ​യി​ലും ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ച​ട​ങ്ങി​ലേ​ക്കു​ള്ള കൊ​ടി​യും കൊ​ടി​മ​ര​വും അ​ങ്ങാ​ടി​പ്പു​റം ആ​ലി​പ്പ​റ​ന്പ് ക​ള​രി​യി​ൽ​നി​ന്നു ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ത്രി​മൂ​ർ​ത്തി മ​ല​യി​ൽ​നി​ന്നു ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് തി​രു​നാ​വാ​യ​യി​ലേ​ക്കു പു​റ​പ്പെ​ടും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം 22ന് ​വൈ​കു​ന്നേ​രം തി​രു​നാ​വാ​യ​യി​ലെ​ത്തും. മേ​ള​യി​ലേ​ക്കു വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദീ​പ​വു​മാ​യി എ​ത്തു​ന്ന ഭ​ക്ത​സ​മി​തി​ക​ൾ​ക്ക് അ​ര​യാ​ൽ​തൈ പ്ര​സാ​ദ​മാ​യി ന​ൽ​കും. വി​വി​ധ​പ​ര​ന്പ​ര​ക​ളു​ടെ പ്ര​ത്യേ​ക അ​നു​ഷ്ഠാ​ന​വും സ​ത്സം​ഗ​ങ്ങ​ളും വി​ദ്വ​ൽ സ​ദ​സു​ക​ളും ക​ള​രി, യോ​ഗ അ​നു​ഷ്ഠാ​ന​ങ്ങ​ളും ക​ലാ അ​വ​ത​ര​ണ​ങ്ങ​ൾ അ​ട​ക്കം ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ​ക്കു നി​ളാ​തീ​രം വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ ന​ട​ക്കു​ന്ന അ​മൃ​ത​സ്നാ​ത്തോ​ടെ​യും യ​തി പൂ​ജ​യോ​ടെ​യും മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. കും​ഭ​മേ​ള​യ്ക്ക് റ​വ​ന്യൂ വ​കു​പ്പും പോ​ലീ​സും വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ഒ​ന്പ​ത് ത​ഹ​സി​ൽ​ദാ​ർ​മാ​രെ എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 300 പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ ര​ണ്ടു ബാ​ച്ചു​ക​ളാ​യി തി​രി​ച്ച് കും​ഭ​മേ​ള അ​വ​സാ​ന ദി​വ​സം വ​രെ നി​യ​മി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

കും​ഭ​മേ​ള​യ്ക്കു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഐ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഇ​തി​ൽ 55 സ​ർ​വീ​സു​ക​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ കാ​ല​ച​ക്രം ബ​ലി എ​ന്ന പൂ​ജാ ക​ർ​മം മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ആ​ചാ​ര്യ​ൻ കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ത​ല​മു​റ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​ക​ർ​മം വീ​ണ്ടും ന​ട​ത്ത​പ്പെ​ടു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രാ എ​ന്ന ദേ​വ​താ​ഭാ​വ​ത്തെ പ്രോ​ജ്വ​ലി​പ്പി​യ്ക്കു​ന്ന ആ​രാ​ധ​നാ​സ​ന്പ്ര​ദാ​യ​മാ​ണ് കാ​ല​ച​ക്രം ബ​ലി.

Latest News

Corehub Up