കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നേരത്തെ നീട്ടിവച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
മധ്യപ്രദേശിലാണ് കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക മുന്‍കൂര്‍ ജാമ്യാപേക്ഷ കേരളത്തിലെ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു വാദം. ടാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഇന്ന് ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.
മധ്യപ്രദേശ് പോലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും കേസ് റദ്ദാക്കണമെന്ന ആവശ്യവുമായും ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അധികൃതർ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഹർജിയിലുണ്ട്.
Tags : Kumbh Mela viral star's husband Muhammad Farman's anticipatory bail