Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait Airport

Middle East and Gulf

കു​വൈ​റ്റി​നു നേ​രെ​യു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​ത് 63 പേ​ർ​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 63 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഏഴ് പേ​ർ​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ-​സ​ന​ദ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ക്കു​ക​യും ഡോ​ക്‌ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈറ്റ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് 25 ആം​ബു​ല​ൻ​സു​ക​ളും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളും അ​യ​ച്ചാ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ സാ​ധാ​ര​ണ പൗ​ര​ന്മാ​ർ, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​രു​ണ്ടെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

കു​വൈ​റ്റി​നു​നേ​രെ​യു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ത്തെ യു​എ​ഇ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റും കു​വൈ​റ്റിനും ബ​ഹ്റിനു​മെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു.

NRI

വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം; കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ഡാ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി ഡി​ജി​സി​എ വ​ക്താ​വ് അ​ബ്ദു​ള്ള അ​ൽ രാ​ജി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ച്ച ഈ ​ആ​ക്ര​മ​ണം അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

അ​തി​നി​ടെ, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റ് ആ​ർ​മി, നാ​ഷ​ണ​ൽ ഗാ​ർ​ഡ്, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ​ർ ഏ​കോ​പ​ന​ത്തോ​ടെ അ​തീ​വ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു വ​ട്ടി​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ഏ​ത് വെ​ല്ലു​വി​ളി​യെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് നാ​ഷ​ണ​ൽ ഗാ​ർ​ഡ് വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​ജ​ദ്ആ​ൻ അ​ൽ ഫ​ദ​ൽ വ്യ​ക്ത​മാ​ക്കി.

International

ഇറാൻ ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.

 

Latest News

Corehub Up