x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​റ്റി​ൽ ഒ​രാ​ൾ മ​രി​ച്ചു; ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി കു​വൈ​റ്റ്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 3, 2026 05:11 PM IST | Updated: June 3, 2026 05:11 PM IST

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ൻ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യും പ​ല​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ല​ക്ഷ്യ​മാ​ക്ക​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര മി​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ധാ​ന സം​വി​ധാ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​റ്റ് അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​റാ​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​ദേ​ശ​ത്തി​ന്‍റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ചാ​ർ​ട്ട​റി​ന്‍റെ​യും സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തി​ന്‍റെ​യും 2817 (2026) ലം​ഘ​ന​മാ​ണെ​ന്നും കു​വൈ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.

കു​വൈ​റ്റി​ന്‍റെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​തി പ്ര​ധാ​ന​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള പൂ​ർ​ണ അ​വ​കാ​ശം കു​വൈ​ത്തി​ന് ഉ​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Iranian drone attack Kuwait airport

Recent News

Corehub Up