x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ദ​രാ​ബാ​ദി​ല്‍  ക്യാ​മ്പ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ബോ​സ്റ്റ​ണി​ലെ നോ​ര്‍​ത്ത് ഈ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യും ല​ണ്ട​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യും

പി .പി. ചെ​റി​യാ​ൻ
Published: September 4, 2026 07:17 AM IST | Updated: September 4, 2026 07:17 AM IST

ബോ​സ്റ്റ​ണി​ലെ നോ​ര്‍​ത്ത് ഈ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യും ല​ണ്ട​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യും

വാഷിംഗ്ടൺ​ൺ: ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്യാ​മ്പ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ബോ​സ്റ്റ​ണി​ലെ നോ​ര്‍​ത്ത് ഈ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യും ല​ണ്ട​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യും എ​ത്തു​ന്ന​താ​യി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി പ്ര​ഖ്യാ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദി​നെ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​സു​പ്ര​ധാ​ന നീ​ക്കം.

ഹാ​ര്‍​വാ​ർ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും തെ​ല​ങ്കാ​ന​യി​ല്‍ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം യു​കെ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി ഓ​ക്സ്ഫോ​ർ​ഡ്, കേം​ബ്രി​ഡ്ജ് തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews Boston's Northeastern University

Recent News

Corehub Up