x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രാം​പ്ട​ണി​ൽ 43 ല​ക്ഷം ഡോ​ള​ർ ത​ട്ടി​പ്പ്; മു​ൻ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: September 4, 2026 06:23 AM IST | Updated: September 4, 2026 06:23 AM IST

മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ​വ​ൻ​ജീ​ത് സിംഗ് മാ​ൻ

 

ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ 4.3 മി​ല്യ​ൺ ക​നേ​ഡി​യ​ൻ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 43 ല​ക്ഷം ഡോ​ള​ർ) ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ​വ​ൻ​ജീ​ത് സിംഗ് മാ​ൻ (52) നി​ര​വ​ധി ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ നേ​രി​ടു​ന്നു.

പീ​ൽ റീ​ജി​യ​ണ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ, നി​യ​മ ഇ​ട​പാ​ടു​ക​ളു​മാ​യും അ​ഭി​ഭാ​ഷ​ക ട്ര​സ്റ്റ് അ​ക്കൗ​ണ്ടു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട നാ​ല് വ്യ​ത്യ​സ്ത മോ​ർ​ട്ട്ഗേ​ജ്, ചെ​ക്ക് ത​ട്ടി​പ്പ് പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് വ​ൻ​തു​ക ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

2026 ഓ​ഗ​സ്റ്റ് 21ന് ​മാ​ൻ അ​റ​സ്റ്റി​ലാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 5,000 ഡോ​ള​റി​ന് മു​ക​ളി​ലു​ള്ള ത​ട്ടി​പ്പ്, കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ ല​ഭി​ച്ച സ്വ​ത്ത് കൈ​വ​ശം വ​യ്ക്ക​ൽ, ക്രി​മി​ന​ൽ വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​വ​ൻ​ജീ​ത് സിംഗിന്‍റെ ഒ​ന്‍റാ​റി​യോ​യി​ലെ അ​ഭി​ഭാ​ഷ​ക ലൈ​സ​ൻ​സ് 2025 ജൂ​ലൈ​യി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. 

ഈ ​കേ​സി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം. സ​മാ​ന രീ​തി​യി​ൽ സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​വ​ർ പീ​ൽ റീ​ജി​യ​ണ​ൽ പോലീ​സി​ന്‍റെ ഫ്രോ​ഡ് ബ്യൂ​റോ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

 

Tags : Deepika DeepikaNewspaper BreakingNews 4.3 million fraud in Brampton

Recent News

Corehub Up