x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു


Published: September 4, 2026 06:32 AM IST | Updated: September 4, 2026 06:32 AM IST

റിയാദ്: കാസർകോട് സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു . ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്‍റെയുംഋ സീതയുടെയും മകളാണ് ചിപ്പി രതീഷ്. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. മരണവിവരത്തെ തുടർന്ന് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Tags : Deepika DeepikaNewspaper BreakingNews Malayali nurse passes passes away

Recent News

Corehub Up