x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗർഭിണിയായ കാമുകിയെ തലയിൽ  വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

പി.പി. ചെറിയാൻ
Published: September 4, 2026 07:27 AM IST | Updated: September 4, 2026 10:19 AM IST

ജസ്റ്റിൻ സ്മിത്ത്, ഡയാന ബ്രൈസ്

ഫിലഡൽഫിയ: ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു.

2021 മാർച്ചിൽ ഫിലഡൽഫിയയിലാണ് 21 വയസുകാരിയായ ഡയാന ബ്രൈസിനെ ജസ്റ്റിൻ സ്മിത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

14 ആഴ്ച ഗർഭിണിയായിരുന്ന ഡയാനയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി നാലു  വർഷത്തിന് ശേഷമാണ് അറ്റ്‌ലാന്‍റാ പൊലിസിന്‍റെ പിടിയിലാകുന്നത്.

തെളിവ് നശിപ്പിക്കാനായി കാർ കത്തിക്കുകയും ചെയ്ത പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.

Tags : Deepika DeepikaNewspaper BreakingNews Accused sentenced to life imprisonment

Recent News

Corehub Up