x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​ഗ്സ്ബു​ർ​ഗ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഗ്ര​നേ​ഡ് സ്ഫോ​ട​നം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 4, 2026 06:17 AM IST | Updated: September 4, 2026 06:17 AM IST

ജ​ർ​മ​നി​യി​ലെ ഔ​ഗ്സ്ബു​ർ​ഗ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീപം​ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു

ബ​ർ​ലി​ൻ : ജ​ർ​മ​നി​യി​ലെ ഔ​ഗ്സ്ബു​ർ​ഗ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ജ്വ​ല്ല​റി​ക്ക് മു​ന്നി​ൽ ഹാ​ൻ​ഡ് ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൂ​ടു​ത​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​വ​ച്ച ട്രെ​യി​ൻ ഗ​താ​ഗ​ത​വും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളും പോ​ലീ​സ് പൂ​ർ​ണ​മാ​യി നീ​ക്കി.

 ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3:15ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ട​ർ​ക്കി​ഷ് ജ്വ​ല്ല​റി​ക്ക് മു​ന്നി​ലാ​ണ് ഹാ​ൻ​ഡ് ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

 സ്ഫോ​ട​ന​സ​മ​യ​ത്ത് അ​തു​വ​ഴി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന 17 വ​യ​​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്കും 18 വ​യ​​സു​കാ​ര​നാ​യ യു​വാ​വി​നും ശ​ക്ത​മാ​യ ശ​ബ്ദ​ത​രം​ഗ​ങ്ങ​ൾ കാ​ര​ണം നി​​സാ​ര പ​രി​ക്കേ​റ്റു. ജ്വ​ല്ല​റി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ബ​വേ​റി​യ​ൻ സ്റ്റേ​റ്റ് ക്രി​മി​ന​ൽ പോ​ലീ​സ് ഓ​ഫീ​സ്  ഉ​ദ്യോ​ഗ​സ്ഥ​രും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. സ്നി​ഫ​ർ ഡോ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മാ​ലി​ന്യ​ത്തൊ​ട്ടി​ക്ക് സ​മീ​പം അ​പാ​യ സൂ​ച​ന ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ചു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഔ​ഗ്സ്ബു​ർ​ഗ് വ​ഴി​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും സ​മീ​പ​ത്തെ റോ​ഡ് ഗ​താ​ഗ​ത​വും പൂ​ർ​ണ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ല​ക്ഷ്യ​മി​ട്ട​ല്ല ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സ്ഫോ​ട​നം ന​ട​ന്ന ന​ട​പ്പാ​ത കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika DeepikaNewspaper BreakingNews Grenade explosion Augsburg Central Railway

Recent News

Corehub Up