x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടു വയസുകാരനെ തെരുവിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തി; ലഹരിമരുന്നുമായി അമ്മ അറസ്റ്റിൽ

പി.പി. ചെ​റി​യാ​ൻ
Published: September 4, 2026 06:01 AM IST | Updated: September 4, 2026 06:01 AM IST

ബിയാങ്ക കരോലിന

ലാരേഡോ: ടെക്സസിലെ ലാരേഡോയിൽ രണ്ട് വയസ്‌സുള്ള കുട്ടിയെ അപ്പാർട്ട്മെന്റിനു പുറത്ത് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. സൗത്ത് ന്യൂയോർക്ക് അവന്യൂവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപത്തെ റോഡിലൂടെ ഒരു കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം ലാരേഡോ പോലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10:55ഓടെയാണ് സംഭവം.

പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിനുള്ളിൽ തന്നെയാണെന്ന് കണ്ടെത്തുകയും, അവിടത്തെ സാഹചര്യം ആശങ്കാജനകമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു. 33 വയസുകാരിയായ ബിയാങ്ക കരോലിന വില്ലാറിയൽ ആണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

അന്വേഷണത്തിൽ കുട്ടിയും കുടുംബവും ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ബിയാങ്ക കരോലിന വില്ലാറിയൽ (31) ആണ് കുട്ടിയുടെ അമ്മയെന്ന് പൊലീസ് തിരിച്ചറിഞ്ഞുചെയ്യുന്ന സമയത്ത് ഇവരുടെ കൈവശം നിരോധിത ലഹരിമരുന്ന് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിനും, ജീവൻ അപകടത്തിലാക്കിയതിനും, നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags : Deepika DeepikaNewspaper BreakingNews Two-year-old found abandoned on the street

Recent News

Corehub Up