x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​സൂ​റി​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പൊലിസുകാർ മ​രി​ച്ചു, പ്ര​തി​യും ഏ​റ്റു​മു​ട്ട​ലി​ൽ മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: September 4, 2026 11:09 AM IST | Updated: September 4, 2026 11:09 AM IST

ഗ​ബ്രി​യേ​ൽ റ​മി​റ​സ്, മൈ​ക്കി​ൾ ഹൈ​സ്ലോ​പ്പ്

മി​സൂ​റി: ക്രി​സ്ത്യ​ൻ കൗ​ണ്ടി​യി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ട് ഷെ​രീ​ഫ് ഡെ​പ്യൂ​ട്ടി​ക​ൾ മ​രി​ച്ചു. ഗ​ബ്രി​യേ​ൽ റ​മി​റ​സ്, മൈ​ക്കി​ൾ ഹൈ​സ്ലോ​പ്പ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ലാ​ൻ​ഡ്‌​വി​ല്ലി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ റ​മി​റ​സി​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി റി​ച്ചാ​ർ​ഡ് ബേ​ർ​ഡ് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഏ​ക​ദേ​ശം ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ റീ​ഡ്സ് സ്പ്രിം​ഗി​ന് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ജോ​ഷ്വ വാ​ൾ, ഓ​സ്റ്റി​ൻ മ​ക്കോ​ൾ എ​ന്നി​വ​ർ​ക്ക് വെ​ടി​യേ​റ്റു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ഹൈ​സ്ലോ​പ്പും വെ​ടി​യേ​റ്റ് മ​രി​ച്ചു.

തു​ട​ർ​ന്ന് നി​യ​മ​പാ​ല​ക​ർ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ ബേ​ർ​ഡും മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Missouri ChristianCounty PoliceShooting DeputyOfficers LawEnforcement ShootingIncident

Recent News

Corehub Up