കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്നുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരണം. സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എംബസി വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബവുമായി എംബസി അധികൃതർ സമ്പർക്കം പുലർത്തി വരുന്നുണ്ട്.
തുടർനടപടികൾ വേഗത്തിലാക്കാനും സാധ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കാനും കുവൈറ്റ് അധികൃതരുമായി ചേർന്ന് എംബസി ഏകോപനം നടത്തി വരികയാണ്.
Tags : Indian National Killed Iranian Attack Kuwait Airport