Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwj

പി.​സി. ജോ​ർ​ജി​ന്‍റെ മാ​ധ്യ​മ നി​ല​പാ​ടു​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​നു വെ​ല്ലു​വി​ളി: കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ അ​ന്യാ​യ​മാ​യി ഉ​റ​ഞ്ഞു​തു​ള്ളു​ന്ന രാ​ഷ്്‌ട്രീയ നേ​താ​ക്ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​നുത​ന്നെ വെ​ല്ലു​വി​ളി​യെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ.

സ​ങ്കു​ചി​ത രാ​ഷ്‌ട്രീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പാ​ര​മ്പ​ര്യ​മു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ദീ​പി​ക പ​ത്ര​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന പി.​സി. ജോ​ർ​ജി​നെ​യും ഷോ​ൺ ജോ​ർ​ജി​നെ​യുംപോ​ലു​ള്ള നേ​താ​ക്ക​ൾ വി​ഭാ​ഗീ​യ രാ​ഷ് ട്രീ​യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണു പൊ​തുസ​മൂ​ഹ​ത്തി​നു പ​ക​രാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ളം മു​മ്പ് സ്ഥാ​പ​ന​വു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ച്ച​യാ​ളു​ടെ പേ​രു പ​റ​ഞ്ഞ് ഇ​പ്പോ​ൾ അ​ധി​ക്ഷേ​പ​ത്തി​നു ശ്ര​മി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്‌ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മേ കാ​ണാ​നാ​വൂ. അ​ധി​ക്ഷേ​പ​മാ​ണ് വാ​ർ​ത്ത​യാ​വാ​നു​ള്ള വ​ഴി​യെ​ന്നു ധ​രി​ച്ചു​വ​ശാ​യ ഇ​ത്ത​ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

ചോ​ദ്യം ചോ​ദി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മോ​ശം പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചി​രു​ത്തു​ന്ന​തി​ൽ കൈ​യ​ടി​ക്കു​ന്ന​വ​ർ അ​ധി​ക​മൊ​ന്നും ഇ​നി പി​ന്നി​ൽ ശേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ഇ​നി​യെ​ങ്കി​ലും ഇ​വ​ർ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

അ​ധി​ക്ഷേ​പം മാ​ത്രം രാ​ഷ് ട്രീ​യ ശൈ​ലി​യാ​യി പി​ന്തു​ട​രു​ന്ന നേ​താ​ക്ക​ളെ തി​രു​ത്താ​നും നി​യ​ന്ത്രി​ക്കാ​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​വ​ണ​മെ​ന്ന് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

District News

കെ​യു​ഡ​ബ്ല്യു​ജെ സമ്മേളനം: ആയിരത്തോളം മാധ‍്യമപ്രവർത്തകരെത്തും

പ​​ത്ത​​നം​​തി​​ട്ട: ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ക യൂ​​ണി​​യ​​ന്‍ (കെ​​യു​​ഡ​​ബ്ല്യു​​ജെ) 61-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​ത്തി​ൽ കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി ആ​​യി​​ര​​ത്തോ​​ളം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് എ​​വ​​ര്‍ഗ്രീ​​ന്‍ കോ​​ണ്ടി​​നെ​​ന്‍റ​ലി​​ല്‍ സം​​സ്ഥാ​​ന സ​​മി​​തി​​യോ​​ഗം. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക​​ള​​ക്ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ടൗ​​ണ്‍ സ്‌​​ക്വ​​യ​​റി​​ലേ​​ക്ക് ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ വി​​ളം​​ബ​​ര ജാ​​ഥ.

സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് കെ. ​​അ​​നി​​ൽ കു​​മാ​​ർ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്യും. അ​​ഞ്ചി​​ന് പ​​ത്ത​​നം​​തി​​ട്ട ടൗ​​ണ്‍ സ്‌​​ക്വ​​യ​​റി​​ലെ സി. ​​ഹ​​രി​​കു​​മാ​​ർ ന​​ഗ​​റി​​ൽ ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ സ​​മ്മേ​​ള​​നം മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍മാ​​ന്‍ ടി. ​​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ സാ​​മൂ​​ഹി​​ക, വി​​ദ്യാ​​ഭ്യാ​​സം‌, ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ഫാ.​​സി​​ജോ പ​​ന്ത​​പ്പ​​ള്ളി, ഡോ.​​ഏ​​ബ്ര​​ഹാം ക​​ല​​മ​​ണ്ണി​​ല്‍, രാ​​ജേ​​ഷ് തി​​രു​​വ​​ല്ല എ​​ന്നി​​വ​​ര്‍ക്കും മാ​​ധ്യ​​മ ഫോ​​ട്ടോ​​ഗ്രാ​​ഫ​​ര്‍ കെ. ​​അ​​ബൂ​​ബ​​ക്ക​​റി​​നും ഗ​​വ​​ൺ​​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് ആ​​ദ​​രം അ​​ര്‍പ്പി​​ക്കും. രാ​​ത്രി ഏ​​ഴി​​ന് പാ​​ര്‍വ​​തി ജ​​ഗീ​​ഷും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഗാ​​ന​​മേ​​ള.

എ​​ട്ടി​​നു രാ​​വി​​ലെ 9.30ന് ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി പ​​താ​​ക ഉ​​യ​​ർ​​ത്തും. പ​​ത്തി​​ന് മ​​ന്ത്രി കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്, ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ര്‍, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, മി​​സോ​​റാം മു​​ൻ ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍, കെ​​എ​​ൻ​​ഇ​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. ജോ​​ണ്‍സ​​ണ്‍, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ടി. ​​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ള്‍ വാ​​ര്‍ഷി​​ക റി​​പ്പോ​​ര്‍ട്ടും ട്ര​​ഷ​​റാ​​ര്‍ മ​​ധു​​സൂ​​ദ​​ന​​ന്‍ ക​​ര്‍ത്ത ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ക്കും. സ്വാ​​ഗ​​ത​​സം​​ഘം ചെ​​യ​​ർ​​മാ​​ൻ ടി. ​​സ​​ക്കീ​​ർ ഹു​​സൈ​​ൻ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ബോ​​ബി ഏ​​ബ്ര​​ഹാം, കെ​​യു​​ഡ​​ബ്ല്യു​​ജെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​ര്യ​​ൻ, സെ​​ക്ര​​ട്ട​​റി ജി. ​​വി​​ശാ​​ഖ​​ൻ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

District News

കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ എ​സ് ഷാ​ജ​ഹാ​ന്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. എ. ​ബി​ജു, പ്ര​ദീ​പ് അ​ങ്ങാ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ന​മ്പ്യാ​ര്‍, ബി​ജു മോ​ഹ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, ജി. ​രാ​ജേ​ഷ് കു​മാ​ർ, എം.​ജെ. പ്ര​സാ​ദ്, കൃ​ഷ്ണ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up