പത്തനംതിട്ട: ഇന്നും നാളെയുമായി നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) 61-ാം സംസ്ഥാന സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം മാധ്യമ പ്രവർത്തകർ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിന് എവര്‍ഗ്രീന്‍ കോണ്ടിനെന്റലില്‍ സംസ്ഥാന സമിതിയോഗം. വൈകുന്നേരം നാലിന് കളക്ടറേറ്റ് ജംഗ്ഷനില്‍നിന്ന് ടൗണ്‍ സ്ക്വയറിലേക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തിൽ വിളംബര ജാഥ.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചിന് പത്തനംതിട്ട ടൗണ്‍ സ്ക്വയറിലെ സി. ഹരികുമാർ നഗറിൽ ട്രേഡ് യൂണിയന് സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലയിലെ സാമൂഹിക, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ.സിജോ പന്തപ്പള്ളി, ഡോ.ഏബ്രഹാം കലമണ്ണില്‍, രാജേഷ് തിരുവല്ല എന്നിവര്‍ക്കും മാധ്യമ ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കറിനും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദരം അര്‍പ്പിക്കും. രാത്രി ഏഴിന് പാര്‍വതി ജഗീഷും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.
എട്ടിനു രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പതാക ഉയർത്തും. പത്തിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിക്കും.
മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരന്, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, നഗരസഭ ചെയർമാൻ ടി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ മധുസൂദനന് കര്‍ത്ത കണക്കും അവതരിപ്പിക്കും. സ്വാഗതസംഘം ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജനറൽ കൺവീനർ ബോബി ഏബ്രഹാം, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.