പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്ന് മന്ത്രി പി. പ്രസാദ്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ നിയമസഭ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ആദരിച്ചു.
ആന്റോ ആന്റണി എംപി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍, യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മൻ, യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ബിഎംഎസ് സംസ്ഥാന സമിതിയംഗം പി.എസ്. ശശി, മുസ്ലിംലീഗ് സംസ്ഥാന സമിതിയംഗം ടി.എം. ഹമീദ്, കേരള കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ.ഏബ്രഹാം കലമണ്ണിൽ, ബിലീവേഴ്സ് മെഡിക്കല്‍ കോളജ് പിആര്‍ഒ രേഖ, മഹാത്മ ജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, മാധ്യമ ഫോട്ടോഗ്രാഫര്‍ കെ. അബുബക്കർ, ഗായിക പാര്‍വതി ജഗീഷ് എന്നിവര്‍ ആദരം ഏറ്റുവാങ്ങി. നേരത്തെ പത്തനംതിട്ട കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഗമവും രാവിലെ നടന്നു.
Tags : Media workers Minister P. Prasad Kuwj