Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Election

Kozhikode

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ

കോ​ട​ഞ്ചേ​രി: തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ചേ​ർ​ന്നു.

കോ​ട​ഞ്ചേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷാ​ജി മു​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫ്, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജോ​ർ​ജ്കു​ട്ടി വി​ള​ക്കു​ന്നേ​ൽ, ആ​ർ​ജെ​ഡി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ചാ​ക്കോ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​എ​സ് രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി മു​ട്ട​ത്ത് (ചെ​യ​ർ​മാ​ൻ), ഷി​ജി ആ​ന്‍റ​ണി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), എ.​എ​സ്. രാ​ജു (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 501 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

 

Latest News

Corehub Up