x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്


Published: March 18, 2026 01:16 AM IST | Updated: March 18, 2026 01:16 AM IST

ഏ​റ്റു​മാ​നൂ​ർ: എ​ൽ​ഡി​എ​ഫി​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഏ​റ്റു​മാ​നൂ​ർ ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ എ​ൻ​സി​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ത്സ​വം ന​ട​ക്കു​ന്ന വി​ല്ലൂ​ന്നി ശ്രീ​നാ​രാ​യ​ണ ഗു​രു ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി ഉ​ത്സ​വ സ​മാ​പ​നച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സി​നെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ൽ കോ​ശി ചെ​റി​യാ​നെ​യും കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​ർ​ജ് മം​ഗ​ല​ത്തി​ലി​നെ​യും സ​ന്ദ​ർ​ശി​ച്ചു. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.

Tags : nattu vishesham LDF election convention

Recent News

Corehub Up