കോടഞ്ചേരി: തിരുവമ്പാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കാനുമായി തെരഞ്ഞെടുപ്പ് കൺവൻഷൻ ചേർന്നു.
കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥി ലിന്റോ ജോസഫ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ, ആർജെഡി മണ്ഡലം പ്രസിഡന്റ് ജയേഷ് ചാക്കോ, സിപിഎം ലോക്കൽ സെക്രട്ടറി എ.എസ് രാജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി മുട്ടത്ത് (ചെയർമാൻ), ഷിജി ആന്റണി (ജനറൽ കൺവീനർ), എ.എസ്. രാജു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
Tags : nattu vishesham LDF Election Convention