ചക്കിട്ടപാറ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫ് ചക്കിട്ടപാറയില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തി. സിപിഎം നേതാവ് എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജോസഫ് പള്ളൂരുത്തി അധ്യക്ഷത വഹിച്ചു.
16 വാര്‍ഡുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ബേബി കാപ്പുകാട്ടില്‍ ( ചെയര്മാന്), ബിജു ചെറുവത്തൂര്‍, കെ.പി.പ്രേംരാജ്, പി.എം.ജോസഫ്, ഷീജ ശശി, എം.ബി.പ്രകാശന് (വൈസ് ചെയര്മാന്മാര്), കെ.സുനില്‍ (കണ്‍വീനര്‍), ചിപ്പി മനോജ്, ഇ.എം.ശ്രീജിത്ത്, സി.കെ.ശശി, കെ.കെ. ബിജു, പി.പി. വിശ്വന്, പി.ടി.എം. സന്തോഷ് (കണ്‍വീനര്‍മാര്‍), പി. പി. രഘുനാഥ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags : local nattuvishesham LDF election