Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahua Moitra

മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ മു​ട്ട​യേ​റ്, പി​ന്നി​ൽ ബി​ജെ​പി ഗു​ണ്ട​ക​ളെ​ന്ന് എം.​പി,

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മു​ട്ട​യേ​റ്. കൃ​ഷ്ണ​ന​ഗ​റി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി മ​ഹു​വ യോ​ഗം ചേ​രു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ക​രി​ങ്കൊ​ടി​ക​ളു​മാ​യി എ​ത്തി 'ഗോ ​ബാ​ക്ക്' വി​ളി​ക​ളോ​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ആ​ൾ​ക്കൂ​ട്ടം ജ​നാ​ല​ക​ൾ​ക്ക് നേ​രെ മു​ട്ട​യും വ​ഴു​ത​ന​ങ്ങ​യും എ​റി​യു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​ശാ​ല​യു​ടെ മു​ക​ൾ​നി​ല​യി​ൽ നി​ന്നും മ​ഹു​വ മൊ​യ്ത്ര ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ജ​നാ​ല​യി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ അ​ക​ത്തേ​ക്ക് വീ​ഴാ​തി​രി​ക്കാ​ൻ ക​ർ​ട്ട​ൻ ഉ​പ​യോ​ഗി​ച്ച് അ​വ​ർ പ്ര​തി​രോ​ധി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും, ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്ത ഗു​ണ്ടാ​വി​ള​യാ​ട്ട​മാ​ണെ​ന്നും മ​ഹു​വ ആ​രോ​പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ ത​യ്യാ​റാ​കാ​തെ പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സും സി​ആ​ർ​പി​എ​ഫും നോ​ക്കു​കു​ത്തി​ക​ളാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും മ​ഹു​വ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ത​രം​ഗ​മാ​ണു​ള്ള​ത്; ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നു​റ​പ്പാ​ണ്: മ​ഹു​വ മൊ​യ്ത്ര

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് മ​ഹു​വ മൊ​യ്ത്ര എം​പി. തൃ​ണ​മൂ​ലി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും മ​ഹു​വ അ​വ​കാ​ശ​പ്പെ​ട്ടു.

ഒ​ന്നാം ഘ​ട്ട​ത്തി​ലെ മി​ക​ച്ച പോ​ളിം​ഗ് മ​മ​ത​യു​ടെ ഭ​ര​ണം തു​ട​രാ​ൻ ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്നും അ​ത് തു​ട​രും. ന​ദി​യ​യി​ലെ ക​രിം​പു​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ.

"തൃ​ണ​മൂ​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജ​നം കൂ​ടെ​നി​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലും അ​ത് ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച മ​മ​ത​യെ ജ​നം കൈ​വി​ടി​ല്ലെ​ന്നു​റ​പ്പാ​ണ്.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് സം​സ്ഥാ​ന​ത്ത് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​ർ ത​ക​ർ​ന്ന​ടി​യു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല.'-​അ​ഭി​ഷേ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

"എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി വോ​ട്ട​ർ​മാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ബി​ജെ​പി​യും ചേ​ർ​ന്ന നീ​ക്കി​യ​ത്. പ​ക്ഷെ ബാ​ക്കി​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ വി​ധി​യെ​ഴു​തും.'- മ​ഹു​വ പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ട​പ്പി​ന്‍റെ പോ​ളിം​ഗ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​പ​മാ​​നി​ച്ചു: മ​ഹു​വ മൊ​യ്ത്ര​യ്ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്, പ​രി​ഹാ​സ​വു​മാ​യി മ​ഹു​വ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് കേ​ര​ള പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച മ​ഹു​വ മൊ​യ്‌​ത്ര, ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നെ​റ്റി​യി​ൽ ബി​ജെ​പി ചി​ഹ്നം പ​തി​ച്ച ചി​ത്രം പ​ങ്കു​വെ​ച്ച മ​ഹു​വ, ക​മ്മീ​ഷ​ണ​റെ 'വാ​നി​ഷ് കു​മാ​ർ'​എ​ന്നും വി​ശേ​ഷി​പ്പി​ച്ചു. ത​ന്‍റെ ഈ ​പോ​സ്റ്റാ​ണ് സാ​മു​ദാ​യി​ക ഐ​ക്യം ഒ​ന്നു​കൂ​ടി ത​ക​ർ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ലം ബി​ജെ​പി​യു​ടെ സീ​ൽ പ​തി​ഞ്ഞി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മ​ഹു​വ മൊ​യ്‌​ത്ര ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. മ​ഹു​വ​യു​ടെ പോ​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. വി​വാ​ദ പോ​സ്റ്റ് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി​ജെ​പി സീ​ൽ വ​ന്ന​ത് ഒ​രു ക്ല​റി​ക്ക​ൽ പി​ഴ​വ് മാ​ത്ര​മാ​ണെ​ന്നും, പി​ഴ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

 

National

വ​ള​ർ​ത്തു​നാ​യ​യു​ടെ അ​വ​കാ​ശ​ത്തി​നാ​യി മ​ഹു​വാ മൊ​യ്ത്ര​യും മു​ൻ സു​ഹൃ​ത്തും വീ​ണ്ടും കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വാ മൊ​യ്ത്ര​യും അ​വ​രു​ടെ മു​ൻ സു​ഹൃ​ത്തും അ​ഭി​ഭാ​ഷ​ക​നു​മാ​യ ജ​യ് അ​ന​ന്ത് ദേ​ഹാ​ദ്രാ​യി​യും ത​മ്മി​ൽ വ​ള​ർ​ത്തു​നാ​യ 'ഹെ​ൻ​റി'​യു​ടെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം വീ​ണ്ടും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ.

ഹെ​ൻ​റി എ​ന്ന നാ​യ​യെ ത​നി​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​യ് അ​ന​ന്ത് ദേ​ഹാ​ദ്രാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ൽ നാ​യ മ​ഹു​വാ മോ​യി​ത്ര​യു​ടെ പ​ക്ക​ലാ​ണ്.
ഇ​രു​വ​രും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഹെ​ൻ​റി ഒ​രു പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. മ​ഹു​വാ മൊ​യ്ത്ര​യ്ക്കെ​തി​രെ​യു​ള്ള 'കോ​ഴ വാ​ങ്ങി ചോ​ദ്യം ചോ​ദി​ച്ച' ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ജ​യ് അ​ന​ന്ത് ആ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഹെ​ൻ​റി​യെ വി​ട്ടു​ന​ൽ​കി​യാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​മെ​ന്ന് ജ​യ് അ​ന​ന്ത് പ​റ​ഞ്ഞി​രു​ന്ന​താ​യി മ​ഹു​വാ മൊ​യ്ത്ര നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

നാ​യ​യു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് കോ​ട​തി നേ​ര​ത്തെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, ഇ​രു​പ​ക്ഷ​ത്തോ​ടും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു വ​ള​ർ​ത്തു​നാ​യ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ര​ണ്ട് പ്ര​മു​ഖ​ർ ത​മ്മി​ൽ ന​ട​ക്കു​ന്ന ഈ ​നി​യ​മ​യു​ദ്ധം ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

National

ഇഡി റെയ്ഡിനെതിരെ അമിത് ഷായുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം; മഹുവ മൊയ്ത്രയും ഡെറക് ഒബ്രയനും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.

'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്‍റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.

പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്‌ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.

ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.

National

ചോദ്യത്തിനു പണം : മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​ത്തി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ലോ​​​ക്പാ​​​ലി​​​നു പി​​​ഴ​​​വ് സം​​​ഭ​​​വി​​​ച്ചെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 20 അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​സ​​​ക്ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന വ​​​ശ​​​ങ്ങ​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കോ​​​ട​​​തി ലോ​​​ക്പാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​ൻ മ​​​ഹു​​​വ ഒ​​​രു വ്യാ​​​പാ​​​രി​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്ന് പ​​​ണ​​​വും സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന​​​താ​​​ണ് 2023ലെ ​​​കേ​​​സി​​​നാ​​​ധാ​​​രം. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 12ന് ​​​ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണ് മ​​​ഹു​​​വ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി തെ​​​റ്റാ​​​ണെ​​​ന്നും ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നും സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി ത​​​ത്വ​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ഹു​​​വ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 20 (7) പ്ര​​​കാ​​​രം പൊ​​​തു​​​സേ​​​വ​​​ക​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ശേ​​​ഖ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ത​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​യാ​​​ണു ലോ​​​ക്പാ​​​ൽ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് മ​​​ഹു​​​വ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​ഷ​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും യു​​​ക്തി​​​സ​​​ഹ​​​മാ​​​യ ഒ​​​രു തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്താ​​​നു​​​മാ​​​ണ് ലോ​​​ക്പാ​​​ലി​​​നു​​​ള്ള കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

Latest News

Corehub Up