x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ അ​തി​ക്ര​മം; ആ​രോ​പ​ണ​വു​മാ​യി മ​ഹു​വ മൊ​യ്ത്ര


Published: May 7, 2026 07:44 PM IST | Updated: May 7, 2026 07:44 PM IST

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ത​നി​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​താ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​യ്ക്കി​ടെ​യാ​ണ് ത​നി​ക്കെ​തി​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​താ​യി ടി​എം​സി എം​പി വ്യ​ക്ത​മാ​ക്കി.

എ​ക്സി​ലൂ​ടെ ആ​ണ് മ​ഹു​വ മൊ​യ്ത്ര ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ഒ​രു കൂ​ട്ടം പു​രു​ഷ​ന്മാ​ർ ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്നും സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ആ​രോ​പി​ച്ചു.

"ചോ​ർ ചോ​ർ, ടി​എം​സി ചോ​ർ", "ജ​യ് ശ്രീ​റാം" തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യും പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ സം​സാ​രി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്‌​തു​വെ​ന്നും മ​ഹു​വ മൊ​യ്ത്ര എ​ക്സി​ൽ കു​റി​ച്ചു.

പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മ​ഹു​വ മൊ​യ്ത്ര. ഇ​ത് പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും ത​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും മ​ഹു​വ മൊ​യ്ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Mahua Moitra tmc delhi new delhi

Recent News

Corehub Up