National
ന്യൂഡൽഹി: രാജ്യസഭയിൽ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് എൻഡിഎക്ക് ഇപ്പോഴും 18 എംപിമാരുടെ കുറവ്. എൻഡിഎയുടെ രാജ്യസഭയിലെ അംഗസംഖ്യ ഇപ്പോൾ 148 ആണ്.
രാജ്യസഭയിൽ ബിജെപി 113 എംപിമാരുമായി ഏറെ മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 29 എംപിമാരേയുള്ളൂ. തൃണമൂൽ കോണ്‍ഗ്രസ് 13, ഡിഎംകെ എട്ട് എന്നീ പാർട്ടികളാണു മൂന്നും നാലും സ്ഥാനത്ത്.
ആറ് എംപിമാരുളള ബിജെഡി പ്രതിപക്ഷത്താണെങ്കിലും ഇന്ത്യ സഖ്യത്തിൽ അംഗമല്ല. സിപിഎം, എഎപി, ബിആർഎസ്, ആർജെഡി, നാഷണൽ കോണ്‍ഫറൻസ് മൂന്നു വീതം, സിപിഐ, മുസ്ലിം ലീഗ്, ടിഡിപി, ശിവസേന, ജഐംഎം രണ്ടു വീതം എംപിമാരുണ്ട്.
കേരള കോണ്‍ഗ്രസ്എം, പവാറിന്റെ എൻസിപി, ഉദ്ധവിന്റെ ശിവസേന, പിഎംകെ, ആർഎൽഡി തുടങ്ങിയ പാർട്ടികൾക്ക് ഓരോ എംപിമാരുമായി രാജ്യസഭയിൽ സാന്നിധ്യമുണ്ട്. എൻഡിഎ കക്ഷിനില: ബിജെപി 113, എഐഎഡിഎംകെ 5, ജെഡിയു 4, എൻസിപി 4, ശിവസേന 2, ടിഡിപി 2, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി 2, രാഷ്ട്രീയ ലോക് മോർച്ച, ആർഎൽഡി, ജെഡിഎസ്, എജിപി, ആർപിഐ, എംഎൻഎഫ്, എൻപിപി, പിഎംകെ ഓരോന്നു വീതം. ഇതുവരെ ബിജെപിയിൽ ചേരാത്ത ഏഴു നോമിനേറ്റഡ് അംഗങ്ങളും സ്വതന്ത്രനായ കാർത്തികേയ ശർമയും എൻഡിഎ പക്ഷത്തുണ്ട്.
National
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. 5001 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായ വി.കെ. പ്രശാന്തും എൻഡിഎ സ്ഥാനാർഥിയായി ആർ ശ്രീലേഖയുമാണ് മത്സരംഗത്തുണ്ടായിരുന്നത്.
വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവില്‍ പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്.
എൽഡിഎഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിംഗ് എംഎൽഎ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനന്റെ മെഗാ റോഡ്ഷോയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 10 വർഷമായി വികസനങ്ങളൊന്നും നടന്നിട്ടില്ല. എൽഡിഎഫ് എൻഡിഎയുടെ സഖ്യകക്ഷിയെന്ന രീതിയിലാണു പ്രവർത്തിക്കുന്നത്. കേരളത്തിൽ ഒരു കേസുകളിലും കേന്ദ്ര അന്വേഷണം നടക്കുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.
കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായി യുവാക്കൾ നാടുവിടേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരം കാണാൻ കേരള സർക്കാരിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽനിന്നാരംഭിച്ച റോഡ് ഷോ കാൾടെക്സ്, ചേംബർ ഓഫ് കൊമേഴ്സ്, തായത്തെരു എന്നിവിടങ്ങളിൽ ചുറ്റി കണ്ണൂർ സിറ്റിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ടി.ഒ. മോഹനൻ, കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല. എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്.
തോല്ക്കാന് മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. 26ന് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന് (സിപിഎം) പ്രസിഡന്റാകും.
26ന് രാവിലെ തെരഞ്ഞെടുപ്പ് ഹാളിലെത്തി ഒപ്പുവച്ചശേഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം. ഒപ്പുവയ്ക്കുന്ന സാഹചര്യത്തില്‍ വരണാധികാരിക്ക് തെരഞ്ഞെടുപ്പ് നടത്താം. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പങ്കെടുക്കും. വൈസ്പ്രസിഡന്റ് സ്ഥാനം ജനറലായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും.
യുഡിഎഫിന് മുന്‍തൂക്കമുള്ള കനകപ്പലം വാര്‍ഡില്‍ വിജയിച്ച അംഗത്തെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടിക വര്‍ഗ അംഗത്തെ വിജയിപ്പിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. അങ്ങനെയെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ്-11, മുസ്ലിം ലീഗ്-2, ആര്‍എസ്പി-1 എന്നതാണ് യുഡിഎഫിലെ കക്ഷിനില. സിപിഎം 5 (ഒരാള്‍ സ്വതന്ത്രന്), സിപിഐ-2 എന്നാണ് എല്‍ഡിഎഫിലെ കക്ഷിനില. ബിജെപിക്ക്-2 അംഗങ്ങളുണ്ട്. ഉമിക്കുപ്പയില്നിന്നുള്ള കെ.കെ. രാജനാണ് ബിജെപിയിലെ പട്ടികവര്‍ഗ വിജയി. മൂക്കംപെട്ടി വാര്‍ഡില്‍ സിപിഎമ്മിനും ബിജെപിക്കും തുല്യവോട്ടുവന്ന് നറുക്കെടുപ്പിലാണ് ബിജെപി ജയിച്ചത്. ഇരുമ്പൂന്നിക്കര ജനറല്‍ വാര്ഡായിരുന്നിട്ടും അവിടെ പട്ടികവര്‍ഗ വിഭാഗം സ്ഥാനാര്‍ഥിയെ യുഡിഎഫ് മത്സരിപ്പിച്ചിട്ടും വിജയിക്കാനാവാതെ വന്നതും തിരിച്ചടിയായി.
എരുമേലി എന്നും യുഡിഎഫിന് കീറാമുട്ടിയാണ്. കഴിഞ്ഞ ഭരണത്തില്‍ ഭൂരിപക്ഷമുണ്ടായിട്ടും രണ്ടുഘട്ടങ്ങളില്‍ ഭരണം വഴുതിപ്പോയി.
Kerala
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നഗരസഭകളിലെ കൂടിയ ഭൂരിപക്ഷം യൂത്ത് ലീഗ് നേതാവ് പി.സി. നസീറിന്.
തളിപ്പറമ്പ് നഗരസഭയുടെ ആറാം വാര്‍ഡ് മുക്കോലയില്‍ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.സി. നസീറിനാണ് 1,338 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത്.
മൂന്നാം തവണയാണ് നസീര്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആകെ 1,779 വോട്ടുകളുള്ള ഇവിടെ 1,438 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ പി.സി. നസീറിന് 1382 വോട്ടും സിപിഎം സ്ഥാനാര്‍ഥി പി. ഗോകുലിന് 44 വോട്ടും ബിജെപി സ്ഥാനാര്‍ഥി മഹേന്ദ്രന് തൂണോളിക്ക് 12 വോട്ടുമാണ് ലഭിച്ചത്.