Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messages

വാ​ട്സ്ആ​പ്പ് ബി​സി​ന​സ് മെ​സേ​ജു​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 1 മു​ത​ൽ വി​ല​യേ​റും: പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മെ​റ്റ

കൊ​ച്ചി: വാ​ട്സ്ആ​പ്പ് ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​സ്സേ​ജു​ക​ൾ അ​യ​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കു​ക​ളി​ൽ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി മെ​റ്റ രം​ഗ​ത്ത്. ഒ​ക്ടോ​ബ​ർ 1 മു​ത​ൽ ഇ​ന്ത്യ​യി​ൽ ബി​സി​ന​സ് വാ​ട്സ്ആ​പ്പ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ചെ​ല​വേ​റി​യ​താ​യി മാ​റും.

ഇ​തു​വ​രെ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​രു​ന്ന പ​ല സേ​വ​ന​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രും. സാ​ധാ​ര​ണ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കോ വാ​ട്സ്ആ​പ്പ് ബി​സി​ന​സ് ആ​പ്പ് വ​ഴി​യോ ഉ​ള്ള ചാ​റ്റു​ക​ൾ​ക്ക് ഈ ​മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല, മ​റി​ച്ച് വാ​ട്സ്ആ​പ്പ് ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ത് ബാ​ധ​ക​മാ​കു​ന്ന​ത്.

ഇ​തു​വ​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ മെ​സ്സേ​ജ് അ​യ​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച് മ​റു​പ​ടി ന​ൽ​കു​മ്പോ​ഴും ഓ​ർ​ഡ​ർ ക​ൺ​ഫ​ർ​മേ​ഷ​ൻ, ഡെ​ലി​വ​റി അ​പ്‌​ഡേ​റ്റു​ക​ൾ അ​യ​ക്കു​മ്പോ​ഴും യാ​തൊ​രു ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 1 മു​ത​ൽ ഈ 24 ​മ​ണി​ക്കൂ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​യ​ക്കു​ന്ന യൂ​ട്ടി​ലി​റ്റി മെ​സ്സേ​ജു​ക​ൾ​ക്കും പ​ണം ന​ൽ​കേ​ണ്ടി വ​രും.

പ്ര​തി​മാ​സം ഒ​രു ബി​സി​ന​സ് ഫോ​ൺ ന​മ്പ​റി​ന് ആ​ദ്യ​ത്തെ 1,000 സ​ർ​വീ​സ് മെ​സ്സേ​ജു​ക​ൾ (ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മ​റു​പ​ടി​ക​ൾ) സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത് തു​ട​രും. ഇ​തി​നു ശേ​ഷ​മു​ള്ള ഓ​രോ മെ​സ്സേ​ജി​നും നി​ര​ക്ക് ഈ​ടാ​ക്കും.

ഫേ​സ്ബു​ക്ക് പ​ര​സ്യ​ങ്ങ​ളി​ലെ 'ക്ലി​ക്ക്-​ടു-​വാ​ട്സ്ആ​പ്പ്' ഓ​പ്ഷ​ൻ വ​ഴി ല​ഭി​ക്കു​ന്ന ചാ​റ്റു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള 72 മ​ണി​ക്കൂ​ർ സൗ​ജ​ന്യ വി​ൻ​ഡോ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

പു​തി​യ നി​ര​ക്കു​ക​ൾ എ​ങ്ങ​നെ?

യൂ​ട്ടി​ലി​റ്റി മെ​സ്സേ​ജു​ക​ൾ​ക്ക് ജി​എ​സ്ടി ഒ​ഴി​കെ ഒ​രു മെ​സേ​ജി​ന് 0.115 രൂ​പ​യാ​ണ് നി​ര​ക്ക്. 18 ശ​ത​മാ​നം ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ ഇ​ത് ഏ​ക​ദേ​ശം 0.136 രൂ​പ​യാ​യി മാ​റും.

മാ​ർ​ക്ക​റ്റിം​ഗ് മെ​സേ​ജു​ക​ൾ​ക്ക് ജി​എ​സ്ടി​ക്ക് മു​മ്പ് ഒ​രു മെ​സ്സേ​ജി​ന് 0.8631 രൂ​പ നി​ര​ക്കി​ൽ ഈ​ടാ​ക്കും. ഒ​ടി​പി അ​യ​ക്കു​ന്ന​തി​ന് ജി​എ​സ്ടി കൂ​ടാ​തെ 0.115 രൂ​പ​യാ​ണ് നി​ര​ക്ക്.

സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ളെ ഇ​ത് ബാ​ധി​ക്കു​മോ?

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ൽ യാ​തൊ​രു​വി​ധ ആ​ശ​ങ്ക​യും വേ​ണ്ട. സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​സ്സേ​ജ് അ​യ​ക്കു​ന്ന​തി​നോ അ​വ​രി​ൽ നി​ന്നും മ​റു​പ​ടി​ക​ളും അ​പ്‌​ഡേ​റ്റു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​നോ യാ​തൊ​രു ഫീ​സും ന​ൽ​കേ​ണ്ട​തി​ല്ല. ഈ ​മാ​റ്റ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മാ​ണ് ബാ​ധി​ക്കു​ന്ന​ത്.

International

സന്ദേശങ്ങൾ കൈമാറുന്നതു ചർച്ചയല്ലെന്ന് ഇറാൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു. ഏ​​​തു​​​വി​​​ധ​​​ത്തി​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ൽ മ​​​തി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഇ​​​റാ​​​നെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​തേ​​സ​​മ​​യം, ട്രം​​​പി​​​ന്‍റെ 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യമി​​​ല്ലെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി പ​​​റ​​​ഞ്ഞു. സു​​​ഹൃ​​​ദ് രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ഖാ​​​ന്തി​​​രം ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്നുണ്ടെ​​​ങ്കി​​​ലും ഇ​​​തു ച​​​ർ​​​ച്ച​​​യ​​​ല്ലെ​​​ന്ന് അ​​​രാ​​​ഗ്ചി വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റേ​​​നി​​​യ​​​ൻ നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സ്വ​​​ന്തം ആ​​​ൾ​​​ക്കാ​​​രാ​​​ലോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രാ​​​ലോ കൊ​​​ല്ല​​​പ്പെ​​​ടും എ​​​ന്ന പേ​​​ടി​​​യി​​​ലാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ണ​​​വ, ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ട്രം​​​പി​​​ന്‍റെ 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നാ​​​ണ് ഇ​​​റാ​​​നു കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​തു ത​​​ള്ളി​​​യ ഇ​​​റാ​​​ൻ, ഭാ​​​വി​​​യി​​​ൽ ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ്, ഹോ​​​ർ​​​മു​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​ര​​​ം അം​​​ഗീ​​​ക​​​രി​​​ക്ക​​​ൽ എ​​​ന്നിവയട​​​ക്കം അ​​​ഞ്ചി​​​ന ബ​​​ദ​​​ൽനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​ണു​​​ ചെയ്തത്.

അതേസമയം, ആ​​​ക്ര​​​മ​​​ണം മു​​​റ​​​പോ​​​ലെ തു​​​ട​​​രു​​​ന്നു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റാ​​​ൻ ഇ​​​ന്ന​​​ലെ​​​യും മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്തു.

ഇ​​​റാ​​​നി​​​ലെ തെ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബ​​​ന്ദ​​​ർ അ​​​ബ്ബാ​​​സി​​​ലും ഷി​​​റാ​​​സ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ലും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഇ​​​സ്ഫ​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

Business

സ്പാം ​മെ​സേ​ജു​ക​ൾ​ക്കെ​തി​രേ എ​യ​ർ​ടെ​ല്ലും ഗൂ​ഗി​ളും ഒ​ന്നി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗൂ​ഗി​ളി​ന്‍റെ മെ​സേ​ജിം​ഗ് പ്ലാ​റ്റ്ഫോം വ​ഴി അ​യ​യ്ക്കു​ന്ന ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സ്പാം ​പ്രൊ​ട്ട​ക്ഷ​ൻ ടൂ​ൾ ഭാ​ര​തി എ​യ​ർ​ടെ​ൽ ഏ​ർ​പ്പെ​ടു​ത്തും. ഇ​രു​ക​ന്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ നീ​ക്ക​മെ​ന്ന് എ​യ​ർ​ടെ​ൽ വ്യ​ക്ത​മാ​ക്കി.

എ​യ​ർ​ടെ​ല്ലി​ന്‍റെ നെ​റ്റ് വ​ർ​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സും ഗൂ​ഗി​ളി​ന്‍റെ ആ​ധു​നി​ക മെ​സേ​ജിം​ഗ് സം​വി​ധാ​ന​മാ​യ ആ​ർ​സി​എ​സ് (റി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വീ​സ​സ്) പ്ലാ​റ്റ്ഫോ​മും സം​യോ​ജി​പ്പി​ച്ചാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​യ​ർ​ടെ​ല്ലി​ന്‍റെ നെ​റ്റ് വ​ർ​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സും ഗൂ​ഗി​ളി​ന്‍റെ റി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വീ​സ​സ് പ്ലാ​റ്റ്ഫോ​മും സ്പാം ​ഫി​ൽ​ട്ട​റിം​ഗും സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മെ​സേ​ജ് റി​യാ​ക്ഷ​നു​ക​ൾ പോ​ലു​ള്ള ആ​ക​ർ​ഷ​ക​മാ​യ ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ആ​ർ​സി​എ​സ് മെ​സേ​ജിം​ഗ് അ​നു​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്നു. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ്യാ​ജ ലി​ങ്കു​ക​ൾ, ബാ​ങ്ക് ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ന്ന സ്പാം ​മെ​സേ​ജു​ക​ളെ ത​ത്സ​മ​യം തി​രി​ച്ച​റി​യാ​നും ത​ട​യാ​നും സാ​ധി​ക്കും.

Kerala

സ്വകാര്യ വിവരങ്ങൾ എങ്ങനെ കിട്ടി? ഇനി ജീവനക്കാർക്ക് സന്ദേശം അയയ്ക്കരുത്: രൂക്ഷവിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച കോടതി ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചു? ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്നും ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു.

സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്നും പറഞ്ഞ ഹൈക്കോടതി ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാംഗ്‌മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ഇത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തതാണോ അതോ മറ്റാരെങ്കിലുമാണോ ഈ വിവരം ചോര്‍ത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ശമ്പളത്തിന്‍റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും വാങ്ങിയിരുന്നത്.

73 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ സന്ദേശങ്ങളായി അയച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമാനസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

Latest News

Corehub Up