x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാം ​മെ​സേ​ജു​ക​ൾ​ക്കെ​തി​രേ എ​യ​ർ​ടെ​ല്ലും ഗൂ​ഗി​ളും ഒ​ന്നി​ക്കു​ന്നു


Published: March 2, 2026 12:04 AM IST | Updated: March 2, 2026 12:05 AM IST

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഗൂ​ഗി​ളി​ന്‍റെ മെ​സേ​ജിം​ഗ് പ്ലാ​റ്റ്ഫോം വ​ഴി അ​യ​യ്ക്കു​ന്ന ടെ​ക്സ്റ്റ് മെ​സേ​ജു​ക​ളി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സ്പാം ​പ്രൊ​ട്ട​ക്ഷ​ൻ ടൂ​ൾ ഭാ​ര​തി എ​യ​ർ​ടെ​ൽ ഏ​ർ​പ്പെ​ടു​ത്തും. ഇ​രു​ക​ന്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ നീ​ക്ക​മെ​ന്ന് എ​യ​ർ​ടെ​ൽ വ്യ​ക്ത​മാ​ക്കി.

എ​യ​ർ​ടെ​ല്ലി​ന്‍റെ നെ​റ്റ് വ​ർ​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സും ഗൂ​ഗി​ളി​ന്‍റെ ആ​ധു​നി​ക മെ​സേ​ജിം​ഗ് സം​വി​ധാ​ന​മാ​യ ആ​ർ​സി​എ​സ് (റി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വീ​സ​സ്) പ്ലാ​റ്റ്ഫോ​മും സം​യോ​ജി​പ്പി​ച്ചാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​യ​ർ​ടെ​ല്ലി​ന്‍റെ നെ​റ്റ് വ​ർ​ക്ക് ഇ​ന്‍റ​ലി​ജ​ൻ​സും ഗൂ​ഗി​ളി​ന്‍റെ റി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​വീ​സ​സ് പ്ലാ​റ്റ്ഫോ​മും സ്പാം ​ഫി​ൽ​ട്ട​റിം​ഗും സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മെ​സേ​ജ് റി​യാ​ക്ഷ​നു​ക​ൾ പോ​ലു​ള്ള ആ​ക​ർ​ഷ​ക​മാ​യ ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ആ​ർ​സി​എ​സ് മെ​സേ​ജിം​ഗ് അ​നു​ഭ​വം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്നു. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ്യാ​ജ ലി​ങ്കു​ക​ൾ, ബാ​ങ്ക് ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ന്ന സ്പാം ​മെ​സേ​ജു​ക​ളെ ത​ത്സ​മ​യം തി​രി​ച്ച​റി​യാ​നും ത​ട​യാ​നും സാ​ധി​ക്കും.

Tags : Airtel and Google join forces messages

Recent News

Corehub Up