Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Mons

Kottayam

സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യം ന​​ല്കും: മ​​ന്ത്രി മോ​​ന്‍​സ്

ഈ​​രാ​​റ്റു​​പേ​​ട്ട: പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ച​​വ​​ര്‍​ക്കും മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യം ന​​ല്കു​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. ഇ​​തു സം​​ബ​​ന്ധി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ പ്ര​​ത്യേ​​ക നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

പൂ​​ഞ്ഞാ​​ര്‍ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല്‍ ഹാ​​ളി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

കു​​ടും​​ബ​​ത്തി​​ന് സ​​ര്‍​ക്കാ​​ര്‍ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കും. ന​​ഷ്ട​​മു​​ണ്ടാ​​യ വ്യാ​​പാ​​രി​​ക​​ള്‍​ക്കും അ​​ര്‍​ഹ​​മാ​​യ സ​​ഹാ​​യം ന​​ല്‍​കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ ദു​​ര​​ന്ത​​ങ്ങ​​ളി​​ലെ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക കി​​ട്ടാ​​നു​​ള്ള​​വ​​ര്‍​ക്ക് അ​​ത് ന​​ല്‍​കാ​​ന്‍ ന​​ട​​പ​​ടി​​യു​​ണ്ടാ​​കും. ദു​​ര​​ന്ത​​ബാ​​ധി​​ത​​രെ​​യും ദു​​ര​​ന്ത സാ​​ധ്യ​​താ മേ​​ഖ​​ല​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​രെ​​യും അ​​ടി​​യ​​ന്ത​​ര​​മാ​​യി ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളി​​ലേ​​ക്ക് മാ​​റ്റി താ​​മ​​സി​​പ്പി​​ക്കാ​​ന്‍ മ​​ന്ത്രി നി​​ര്‍​ദേ​​ശം ന​​ല്‍​കി.

എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ അ​​ഡ്വ വി.​​പി. നാ​​സ​​ര്‍, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ര്‍ കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് സാ​​ബു മാ​​ത്യു, ത​​ദ്ദേ​​ശ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, സ​​ന്ന​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up