മന്ത്രി മോൻസ് ജോസഫ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രത്യേക നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. നഷ്ടമുണ്ടായ വ്യാപാരികള്‍ക്കും അര്‍ഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്ടപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്കാന് നടപടിയുണ്ടാകും. ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ വി.പി. നാസര്‍, ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ചേതര് കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, തദ്ദേശ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Minister Mons