x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​​​ൽ​​​ ജീ​​​വ​​​ൻ മി​​​ഷ​​​ൻ പ​​​ദ്ധ​​​തി നി​​​ർ​​​മാ​​​ണം റീ ​​​ടെ​​​ൻ​​​ഡ​​​ർ ചെ​​​യ്യു​​​മെ​​​ന്ന് മ​​​ന്ത്രി മോ​​​ൻ​​​സ്


Published: June 24, 2026 10:39 PM IST | Updated: June 24, 2026 10:39 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി മ​​​ണി​​​മ​​​ല പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ട്ടു​​​കു​​​ന്നാ​​​മ​​​ല അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​ൽ​​​ജീ​​​വ​​​ൻ മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ റീ ​​​ടെ​​​ൻ​​​ഡ​​​ർ ചെ​​​യ്യാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​ഫ. റോ​​​ണി കെ.​ ​​ബേ​​​ബി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മ​​​ണി​​​മ​​​ല പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഏ​​​ഴു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രു​​​ന്ന ജ​​​ല​​​വി​​​ത​​​ര​​​ണം പ​​​ദ്ധ​​​തി ര​​​ണ്ടു പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​യി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പു​​​തു​​​ക്കി​​​യ ഡി​​​എ​​​സ്ആ​​​ർ പ്ര​​​കാ​​​രം എ​​​സ്റ്റി​​​മേ​​​റ്റും പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് കു​​​ടി​​​ശി​​​ക തു​​​ക കൊ​​​ടു​​​ക്കാ​​​ത്ത​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളെത്തുട​​​ർ​​​ന്ന് പ​​​ദ്ധ​​​തി ഏ​​​റ്റെ​​​ടു​​​ക്കാ​​​ത്ത​​​താ​​​ണ് ജ​​​ല​​​വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​ട​​​സം​​​സൃ​​​ഷ്ടി​​​ച്ച​​​ത്. ഒ​​​ൻ​​​പ​​​തു ത​​​വ​​​ണ നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി. ഇ​​​ത്ത​​​വ​​​ണ വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Tags : Minister Mons Nattuvishesham District news

Recent News

Corehub Up