യോഗത്തില്‍ മന്ത്രി മോന്‍സ് ജോസഫ് പ്രസംഗിക്കുന്നു.
കോട്ടയം: വിലസ്ഥിരതാ ഫണ്ടിനത്തില്‍ (റബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് സ്കീം, ആര്‍പിഐഎസ്) ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള 20 കോടി രൂപയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നും സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ നല്കാന് സാധിച്ചിട്ടില്ലെന്നും മന്ത്രി മോന്‍സ് ജോസഫ്. റബര്‍ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.
റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി റബറിന്റെ വിപണി വില ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ നാമമാത്ര തുക മാത്രമാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടതായി വരുന്നത്. ആയതിനാല്‍ ചെലവിടാതെ ശേഷിക്കുന്ന തുക റബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്നും വന്യജീവി ആക്രമണത്തില്‍നിന്നുള്ള സംരക്ഷണവും ആക്രമിക്കപ്പെടുന്നവര്‍ക്കായി ഇന്‍ഷ്വറന്‍സ് പരിരക്ഷ എര്പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. റബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍പിഐഎസ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കാന്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റബര്‍ ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. റബര്‍ കൃഷി സജീവമാക്കുന്നതില്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കും. വന്യമൃഗശല്യം ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനും ഉദ്യാഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃഷി, വനം വകുപ്പുകളുടെ മന്ത്രിമാരും റബര്‍ ബോര്‍ഡ് ചെയര്‍മാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Minister Mons