Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mojtaba Khamenei

ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ക്ക​ൾ, മൊ​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ അ​സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ടെ​ഹ്റാ​നി​ലെ ഇ​മാം ഖു​മൈ​നി ഗ്രാ​ൻ​ഡ് മൊ​സ​ല്ല​യി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക്ക​ളാ​യ മൊ​സ്ത​ഫ, മെ​യി​സം, മ​സൂ​ദ് ഖ​മ​ന​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​താ​വി​ന്‍റെ മൃ​ത​ദേ​ഹ പേ​ട​കം വ​ഹി​ച്ചു​കൊ​ണ്ട് ഇ​വ​ർ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ പു​റ​ത്തു​വി​ട്ടു.

അ​തേ​സ​മ​യം, ഖ​മ​ന​യ്‌​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ പ്ര​ധാ​നി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന മ​ക​ൻ മൊ​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ അ​സാ​ന്നി​ധ്യം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ൽ കാ​ണാ​ത്ത​ത് എ​ന്തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.

 

International

ഇ​റാ​ന്‍റെ ശ​ത്രു​ക്ക​ളെ ഒ​രി​ട​ത്തും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: മു​ജ്ത​ബ ഖ​മ​നേ​യ്

ദു​ബാ​യ്: ഒ​രി​ട​ത്തും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ ഇ​റാ​ന്‍റെ ശ​ത്രു​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​നേ​യി. ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്മാ​യി​ൽ ഖാ​തി​ബി​നെ ഇ​സ്ര​യേ​ൽ വ​ധി​ച്ച​തി​നു പി​ന്നാ​ലെ ഖ​മ​നേ​യി​യു​ടെ പേ​രി​ൽ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്‌​കി​യാ​ൻ അ​യ​ച്ച പ്ര​സ്താ​വ​ന​യി​ലാ​ണ് ഭീ​ഷ​ണി​യു​ള്ള​ത്.

ഇ​റാ​ന്‍റെ ശ​ത്രു​ക്ക​ളെ​സം​ബ​ന്ധി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള പാ​ർ​ക്കു​ക​ളോ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളോ ഒ​ന്നും സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് ജ​ന​റ​ൽ അ​ബോ​ൾ​ഫ​സ​ൽ ഷെ​കാ​ർ​ചി​യും മു​ന്ന​റി​യി​പ്പു​ന​ൽ​കി. പ​ശ്ചി​മേ​ഷ്യ​യ്ക്കു പു​റ​ത്തേ​ക്ക് ആ​ക്ര​മ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന സൂ​ച​ന ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​മാ​ണ്.

യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ഇ​തു​വ​രെ ഖ​മ​നേ​യ് പൊ​തു​വി​ട​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല. പി​താ​വും മു​ൻ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ അ​യ​ത്തൊ​ള്ള അ​ലി ഖ​മ​നേ​യി​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും കൊ​ല ചെ​യ്യ​പ്പെ​ട്ട ഫെ​ബ്രു​വ​രി 28ന് ​ഇ​സ്ര​യേ​ൽ-​യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്താ​ബ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

International

മൊ​ജ്ത​ബ ഖ​മ​ന‌‌​യ് മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ? വി​ശ​ദീ​ക​ര​ണ​വു​മാ​യി റ​ഷ്യ

മോ​സ്കോ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മൊ​ജ്ത​ബ ഖ​മ​ന​യ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ റ​ഷ്യ നി​ഷേ​ധി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച ഈ ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ മൊ​ജ്ത​ബ ഖ​മ​ന​യ്‌​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തെ ര​ഹ​സ്യ​മാ​യി റ​ഷ്യ​യി​ലേ​ക്ക് മാ​റ്റി​യെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ക്രെം​ലി​ൻ വൃ​ത്ത​ങ്ങ​ളും ഈ ​വാ​ർ​ത്ത​ക​ൾ ത​ള്ളി. മൊ​ജ്ത​ബ ഖ​മ​ന​യ് റ​ഷ്യ​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു​മാ​ണ് റ​ഷ്യ​യു​ടെ നി​ല​പാ​ട്.

ഈ ​വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ത​ർ​ക്ക​ങ്ങ​ളും ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

 

International

മുജ്ത​ബ കോമയിൽ?

ല​​​ണ്ട​​​ൻ: ഇ​​​​​റാ​​​​​ന്‍റെ പു​​​​​തി​​​​​യ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് മു​​​​ജ്ത​​​​​ബ ഖ​​​​​മ​​​​​ന​​​​​യ്‌​​​ക്ക് ഫെ​​​ബ്രു​​​വ​​​രി 28നു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി-​​​യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു കാ​​​ൽ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടെ​​​ന്നും ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റെ​​​ന്നും കോ​​​മ​​​യി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​​റാ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളെ ഉ​​​​ദ്ധ​​​​രി​​​​ച്ച് ബ്രി​​​​ട്ട​​​​നി​​​​ലെ ദി ​​​​​സ​​​​​ൺ പ​​​​ത്ര​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​ത്.

മു​​​​ജ്ത​​​​​ബ ടെ​​​ഹ്റാ​​​നി​​​ലെ സി​​​നാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​ പ​​​രി​​​സ​​​രം സൈ​​​ന്യം സീ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​​ശേ​​​​​ഷം ഇ​​​നി​​​യും പൊ​​​​​തു​​​​​വേ​​​​​ദി​​​​​യി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​തും ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​ കൊ​​​ല്ല​​​പ്പെ​​​ട്ടു 13 ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കാ​​ത്ത​​​തും മു​​​ജ്‌​​​ത​​​ബ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി മ​​​റ്റു​​​ചി​​​ല പാ​​​ശ്ചാ​​​ത്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, മു​​​ജ്‌​​​ത​​​ബ ജീ​​​​​വ​​​​​നോ​​​​​ടെ​​​​​യു​​​​​ള്ള​​​​​താ​​​​​യാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ടെ​​​​​ന്നും അ​​​ദ്ദേ​​​ഹം ഗു​​​​​രു​​​​​ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​കി​​​​ല്ലെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

“മു​​​​​ജ്ത​​​​​ബ ജീ​​​​​വ​​​​​നോ​​​​​ടെ​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ഞാ​​​​​ൻ ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്, പ​​​​​ക്ഷേ ശാ​​​​​രീ​​​​​രി​​​​​ക​​​​​മാ​​​​​യി വ​​​​​ലി​​​​​യ ത​​​​​ക​​​​​ർ​​​​​ച്ച നേ​​​​​രി​​​​​ട്ടി​​​​​ട്ടു​​​​​ണ്ടാ​​​​​കാം...’’ ഫോ​​​​​ക്സ് ന്യൂ​​​​​സി​​​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

ഇ​​​റാ​​​നി​​​ലെ പു​​​തി​​​യ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള മു​​​ജ്‌​​​ത​​​ബ ഖ​​​മ​​​ന​​​യ്ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും ശ​​​രീ​​​രം വി​​​കൃ​​​ത​​​മാ​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​തും സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഫെ​​​​​ബ്രു​​​​​വ​​​​​രി 28ന് ​​​​​ആ​​​​​യ​​​​​ത്തു​​​​​ള്ള അ​​​​​ലി ഖ​​​​​മ​​​​​ന​​​​​യ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട അ​​​​​തേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക​​​ളും ര​​​ണ്ടു കൊ​​​ച്ചു​​​മ​​​ക്ക​​​ളും മ​​​​​രി​​​​​ച്ച​​​​​താ​​​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​​ജ്‌​​​ത​​​ബ​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ദേ​​​ശീ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് മേ​​​ധാ​​​വി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കും ഇ​​​​​സ്രയേ​​​​​ലി​​​​​നു​​​​​മെ​​​​​തി​​​​​രേ ക​​​​​ടു​​​​​ത്ത മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​ണ് ഈ ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ മു​​​​ജ്ത​​​​​ബയുടെ പേരിൽ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ മ​​​ര​​​ണ​​​ത്തി​​​നു പ​​​​​ക​​​​​രം ചോ​​​​​ദി​​​​​ക്കു​​​​​മെ​​​​​ന്നും ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​മെ​​​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച പ്രസ്താവനയിൽ ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സൈ​​​​​നി​​​​​ക താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടാ​​​​​ൻ അ​​​​​വി​​​​​ടു​​​​​ത്തെ ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് ആ​​​​​ഹ്വാ​​​​​നം ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

അ​​​​​മേ​​​​​രി​​​​​ക്ക ന​​​​​ൽ​​​​​കു​​​​​ന്ന സു​​​​​ര​​​​​ക്ഷാ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ വെ​​​​​റും നു​​​​​ണ​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും മു​​​​​ജ്ത​​​​​ബ​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​യി​​​ലു​​​ണ്ട്.

International

ആയത്തൊള്ള ഖ​മ​ന​യി​യു​ടെ മ​ക​ൻ മു​ജ്‌​ത​ബ ഖ​മ​ന​യി​യെ ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ്

ടെ​ഹ്റാ​ൻ: ആയത്തൊള്ള ഖ​മ​ന​യി​യു​ടെ മ​ക​ൻ മു​ജ്‌​ത​ബ ഖ​മ​ന​യി​യെ ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 88 അം​ഗ​ങ്ങ​ളു​ള്ള അ​സം​ബ്ലി ഓ​ഫ് എ​ക്‌​സ്‌​പേ​ര്‍​ട്‌​സാ​ണു ഇ​റാ​ന്‍റെ പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​ർ​ണാ​യ​ക വോ​ട്ടി​ലൂ​ടെ മു​ജ്‌​ത​ബ ഖ​മ​ന​യി​യെ ഇ​റാ​ന്‍റെ മൂ​ന്നാ​മ​ത്തെ നേ​താ​വാ​യി നി​യ​മി​ച്ച​തെ​ന്ന് അ​സം​ബ്ലി ഓ​ഫ് എ​ക്സ്പേ​ർ​ട്സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​റാ​നി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം പു​തി​യ സ്ഥാ​ന​ത്തി​ലൂ​ടെ മു​ജ്‌​ത​ബ ഖ​മ​ന​യി​ക്ക് ല​ഭി​ച്ചു. ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി​യു​ടെ ആ​റ് മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​ണ് മു​ജ്‍​ത​ബ ഖ​മ​ന​യി. 17-ാം വ​യ​സി​ല്‍ ഇ​റാ​ന്‍ സൈ​ന്യ​മാ​യ ഇ​സ്‌​ലാ​മി​ക് റ​വ​ല്യൂ​ഷ​ന​റി ഗാ​ര്‍​ഡ് കോ​റി​ല്‍ (ഐ​ആ​ര്‍​ജി​സി) ചേ​ര്‍​ന്ന മു​ജ്‍​ത​ബ ഇ​റാ​ന്‍- ഇ​റാ​ഖ് യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഐ​ആ​ര്‍​ജി​സി​യു​ടെ ഹ​ബീ​ബ് ബ​റ്റാ​ലി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മു​ജ്‍​ത​ബ. തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഈ ​ബ​റ്റാ​ലി​യ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ന്നീ​ട് ഇ​റാ​ന്‍റെ സു​പ്ര​ധാ​ന സു​ര​ക്ഷാ, ഇ​ന്‍റ​ലി​ജ​ന്‍​സ് സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ള്ള​ത്.

International

അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി മോ​ജ്ത​ബ ഖ​മ​ന​യ്: സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ, ഇ​റാ​ന്‍റെ അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നി​യ​മി​ക്കാ​ൻ നീ​ക്കം സ​ജീ​വ​മാ​കു​ന്നു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത സ​മി​തി​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്ട്സ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സ​മി​തിയം​ഗം ആ​യ​ത്തു​ള്ള മു​ഹ​മ്മ​ദ് മ​ഹ്ദി മി​ർ​ബ​ഗേ​രി സൂ​ചി​പ്പി​ച്ചു. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​യ​ത്. ഖ​മ​ന​യ്‌​യു​ടെ ബ​ങ്ക​റി​ന് നേ​രെ ഇ​സ്രാ​യേ​ൽ 50-ഓ​ളം വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

 

 

International

ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണാ​ധി​കാ​രി: അ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മൊ​ജ്‌​ത​ബ ഖ​മേ​നി

ടെ​ഹ്‌​റാ​ൻ: അ​ന്ത​രി​ച്ച പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മൊ​ജ്‌​ത​ബ ഖ​മേ​നി​യെ ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ-​മ​ത അ​ധി​കാ​ര കേ​ന്ദ്ര​മാ​യ 'അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്സ്' ര​ഹ​സ്യ​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം.

ഖ​മ​ന​യ്‌​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​റാ​നി​ൽ, ഭ​ര​ണ​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നാ​ണ് മൊ​ജ്‌​ത​ബ​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 55 വ​യ​സ്സു​കാ​ര​നാ​യ മൊ​ജ്‌​ത​ബ വ​ർ​ഷ​ങ്ങ​ളാ​യി ഇ​റാ​ന്‍റെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ തി​ര​ശീ​ല​യ്ക്ക് പി​ന്നി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വി​നെ നി​ശ്ച​യി​ക്കു​ന്ന 88 അം​ഗ മ​ത​പ​ണ്ഡി​ത സ​ഭ​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്സ് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ വൈ​കാ​റു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യ​ത്തി​ന്മേ​ലും ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ന്മേ​ലും വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യാ​ണ് മൊ​ജ്ത​ബ.

 

Latest News

Corehub Up