ദുബായ്: ഒരിടത്തും സുരക്ഷിതരായിരിക്കാൻ ഇറാന്റെ ശത്രുക്കളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാതിബിനെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ ഖമനേയിയുടെ പേരിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അയച്ച പ്രസ്താവനയിലാണ് ഭീഷണിയുള്ളത്.
ഇറാന്റെ ശത്രുക്കളെസംബന്ധിച്ച് ലോകമെമ്പാടുമുള്ള പാർക്കുകളോ വിനോദ സഞ്ചാര കേന്ദ്രങ്ങളോ ഒന്നും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫസൽ ഷെകാർചിയും മുന്നറിയിപ്പുനൽകി. പശ്ചിമേഷ്യയ്ക്കു പുറത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചന ഇറാന്റെ ഭാഗത്തുനിന്ന് ആദ്യമാണ്.
യുദ്ധം തുടങ്ങിയശേഷം ഇതുവരെ ഖമനേയ് പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവും മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയിയും മറ്റ് കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ട ഫെബ്രുവരി 28ന് ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ മുജ്താബയ്ക്ക് പരിക്കേറ്റിരുന്നു.
Tags : Iran enemies Mojtaba Khamenei