Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Molesting

വി​നോ​ദ​യാ​ത്ര​ പോ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

​​​കോഴി​​​ക്കോ​​​ട്: വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നെ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കു​​​റ്റ്യാ​​​ടി വേ​​​ളം സ്വ​​​ദേ​​​ശി സ​​​ലി​​​തി​​​നെ​​​യാ​​​ണ് (46) എ​​​ല​​​ത്തൂ​​​ര്‍ പൊ​​​ലി​​​സ് വെ​​​ങ്ങ​​​ള​​​ത്തുവ​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ എ​​​ട്ട് പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

കൊ​​​ടൈ​​​ക്ക​​​നാ​​​ലി​​​ലേ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര പോ​​​യ എ​​​ട്ടു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യാ​​ണു സ​​​ലി​​​ത് ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​ത്.

Kerala

പതിനേഴുകാ​രി​യെ പീ​ഡി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ അ​റ​സ്റ്റി​ൽ

കാ​​​ക്ക​​​യ​​​ങ്ങാ​​​ട്: കൗ​​​ൺ​​​സി​​​ലിം​​​ഗി​​​നെ​​​ത്തി​​​യ പ​​തി​​നേ​​ഴു​​കാ​​​രി​​​യെ വീ​​​ട്ടി​​​ൽ​​ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച റി​​​ട്ട. അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മോ​​​ട്ടി​​​വേ​​​ഷ​​​ൻ സ്പീ​​​ക്ക​​​ർ പോ​​ക്സോ കേ​​സി​​ൽ അ​​​റ​​​സ്റ്റി​​​ൽ.

മു​​​ഴ​​​ക്കു​​​ന്ന് എ​​​ട​​​ത്തൊ​​​ട്ടി കൊ​​​ട്ട​​​യാ​​​ടി​​​ലെ കെ.​​​സി. ഷാ​​​ജു​​​വി​​​നെ​​​യാ​​​ണ് (59) പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മ​​​ട്ട​​​ന്നൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

എ​​​ച്ച്എ​​​സ്എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി റി​​​ട്ട​​​യ​​​ർ ചെ​​​യ്ത പ്ര​​​തി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് കൗ​​​ൺ​​​സ​​​ലിം​​​ഗ് സ്റ്റേ​​​റ്റ് ഫാ​​​ക്ക​​​ൽ​​​റ്റി​​​യാ​​​യി​​​രു​​​ന്നു.

Kerala

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൗ​മാ​ര​ക്കാ​രി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ക്ഷേ​ത്ര പൂ​ജാ​രി അ​റ​സ്റ്റി​ൽ. കൊ​ല്ലം ചി​ത​റ കു​റ​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

16കാ​രി​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​ക അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ൽ ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ലാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ദ്യ പീ​ഡ​നം. വി​വ​രം വീ​ട്ടു​കാ​രോ​ട് പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ കു​ട്ടി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യും കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചി​ത​റ കു​റ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​ഭി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up