കാക്കയങ്ങാട്: കൗൺസിലിംഗിനെത്തിയ പതിനേഴുകാരിയെ വീട്ടിൽ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. അധ്യാപകനായ മോട്ടിവേഷൻ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിൽ.
മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കെ.സി. ഷാജുവിനെയാണ് (59) പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എച്ച്എസ്എസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പ്രതി ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു.
Tags : Motivational speaker molesting Tortured K.C. Shaju arrested teenage student POCSO case